റായ്‌പൂർ: കാറപകടത്തിൽ ഭർത്താവ് മരിച്ച ബ്രേക്കിങ് വാർത്ത വികാരവിക്ഷോഭത്തിനടിപ്പെടാതെ വായിച്ച് വാർത്ത അവതാരക, അവതാരക സുപ്രീത് കൗറിന്റെ തീരാനഷ്ടത്തിലും തൊഴിലിനോടുളള ആത്മത്ഥാർത്ഥയ്ക്കു മുന്നിലും ആശ്വസിപ്പിക്കാനും അഭിനന്ദിക്കാനും വാക്കുകളില്ലാതെ സഹപ്രവർത്തകർ.
ഛത്തീസ് ഗഡിലെ ഐ​ ബി സി 24 എന്ന സ്വകാര്യ ടെലിവിഷൻ ചാനലിലെ വാർത്താ അവതാരകയാണ് സൂപ്രീത് കൗർ. സുപ്രീത് വാർത്ത വായിച്ചുകൊണ്ടിരിക്കെയാണ് കാറപകടത്തിൽ ഭർത്താവ് മരിച്ച വാർത്ത വരുന്നത്. ഹൃദയം നുറുങ്ങുന്ന വാർത്ത സമചിത്തകൈവിടാതെ വാർത്താ ബുളളറ്റിൻ വായിച്ചു തീർത്തു
ഇന്ന് രാവിലെ വാർത്ത വായിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മരണവാർത്ത വരുന്നത്. കൂടുതൽ വിവരങ്ങൾ റിപ്പോർട്ടർ നൽകുമ്പോഴാണ് അപകടത്തിൽ മരണമടഞ്ഞത് ഭർത്താവാണ് എന്ന് സുപ്രീത് തിരിച്ചറിയുന്നത്. എന്നാൽ മനസ്സാന്നിദ്ധ്യം കൈവിടാതെ വാർത്താ അവതരണം പൂർത്തിയാക്കിയ ശേഷമാണ് അവർ സ്റ്റുഡിയോ വിട്ടിറങ്ങിയത്.
മഹസമുണ്ട ജില്ലയിൽ നടന്ന റോഡപകടത്തിൽ പെട്ട് അഞ്ച് പേർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടുവെന്നും അതിൽ മൂന്നുപേർ മരണടഞ്ഞുവെന്നും റിപ്പോർട്ടർ ഫോണിൽ അറിയിച്ചു. ​യാത്ര വഴിയും വാഹനത്തിന്റെ പേരും ആളെണ്ണവും മാത്രം മതിയാരുന്നു സുപ്രീതിന് വിവരം മനസ്സിലാക്കാൻ. തന്റെ ഭർത്താവും മറ്റ് നാല് പേരും ചേർന്ന് ഈ​ റൂട്ടിൽ യാത്ര ചെയ്യുന്നത് അറിയാവുന്ന കൗർ പക്ഷേ, പതറാതെ വാർത്ത വായന തുടർന്നു. ന്യൂസ് അവറിന് ശേഷം സ്റ്റുഡിയോയിൽ നിന്നും പുറത്തിറങ്ങിയ അവർ പൊട്ടിക്കരഞ്ഞു.
കഴിഞ്ഞ വർഷമാണ് സുപ്രീത് കൗർ ഹർസാദ് കവാഡയെ വിവാഹം ചെയ്തത്. ഒന്പത് വർഷമായി ഈ​ ചാനലിലാണ് സുപ്രീത് ജോലി ചെയ്യുന്നത്.
സുപ്രീതിന്റെ ഭർത്താവ് അപകടത്തിൽ മരിച്ചുവെന്ന് വിവരം അവരോട് പറയാനുളള ധൈര്യം തങ്ങൾക്കുണ്ടായിരുന്നില്ലെന്ന് എഡിറ്റർ പറയുന്നു. അവർ ബന്ധുക്കളെ വിളിച്ചാണ് വാർത്ത ഉറപ്പിച്ചത്. അവർക്ക് വാർത്ത കേൾക്കുമ്പോൾ തന്നെ ആ സൂചന ലഭിച്ചിരിക്കാമെന്നും അദ്ദേഹം പറയുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ