scorecardresearch

ചാനൽ വാർത്ത സംഘം സഞ്ചരിച്ച വളളം മുങ്ങി രണ്ട് പേരെ കാണാനില്ല

മുണ്ടാറിലെ വെളളപ്പൊക്ക കെടുതി റിപ്പോടർട്ട് ചെയ്യാൻ പോയ സംഘമാണ് അപകടത്തിലായത്

കോട്ടയം ∙ ടിവി വാർത്താ സംഘം സഞ്ചരിച്ച വള്ളം മുങ്ങി രണ്ട് പേരെ കാണാതായി. മൂന്ന്പേരെ രക്ഷിച്ചു. കോട്ടയം കടുത്തുരുത്തി മുണ്ടാറിലേക്കുള്ള യാത്രയ്ക്കിടെ എഴുമാംകായലിൽ വളളം മറിഞ്ഞത്. മാതൃഭൂമി ന്യൂസ് സംഘമാണ് അപകടത്തില്‍ പെട്ടത്.

മുണ്ടാറിലെ വെളളപ്പൊക്ക കെടുതി റിപ്പോടർട്ട് ചെയ്യാൻ പോയ സംഘമാണ് അപകടത്തിലായത്. നാട്ടുകാർ രക്ഷപ്പെടുത്തിയവരെ മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയിൽ​ പ്രവേശിപ്പിച്ചു. റിപ്പോർട്ടർ ശ്രീധരനെയും ക്യാമറാമാൻ അഭിലാഷിനെയും ആണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. കൂടെ ഉണ്ടായിരുന്ന കടുത്തുരുത്തി സ്ട്രിംഗർ സജി, ഡ്രൈവർ ബിബിൻ എന്നിവരെ പറ്റിയുള്ള വിവരം ഇനിയും ലഭ്യമാകാനുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Tv news crew missing boat capsizes kottayam