തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സംഘടിപ്പിച്ച വനിതാ മതിലിൽ താരങ്ങളായി കേരളത്തിലെ ഐഎഎസ് വനിതകൾ. മലയാളികളുടെ പ്രിയപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥരായ തൃശ്ശൂർ കലക്ടർ ടി.വി.അനുപമയും തിരുവനന്തപുരം കലക്ടർ കെ.വാസുകിയുമാണ് വനിതാ മതിലിന്റെ ഭാഗമായത്.

കെ.വാസുകി ഐഎഎസ് തിരുവനന്തപുരത്ത് അവസാന വൃന്ദ കാരാട്ടിനൊപ്പമാണ് വനിതാ മതിലിന്റെ ഭാഗമായത്. ടി.വി.അനുപമ തൃശ്ശൂരിൽ കോർപ്പറേഷൻ ഓഫിസിന് മുമ്പിലായിട്ടാണ് വനിതാ മതിലിൽ കണ്ണിചേർന്നത്.

വനിതകളുടെ പ്രാതിനിധ്യം കൊണ്ട് ചരിത്രമെഴുതുകയായിരുന്നു വനിതാ മതിൽ. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സംഘടിപ്പിച്ച വനിതാ മതിലിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ അണിനിരന്നത് ലക്ഷക്കണക്കിന് വനിതകളാണ്. കാസർഗോഡ് കെ.കെ.ശൈലജ ആദ്യ കണ്ണിയായപ്പോൾ തിരുവനന്തപുരത്ത് അവസാന കണ്ണിയായത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും.

സാംസ്‌കാരികരംഗത്തെ പ്രമുഖരായ വനിതകളും മതിലില്‍ അണിചേർന്നു. പിന്തുണയുമായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തി. തിരുവനന്തപുരം ജില്ലയിൽ 42 കിലോമീറ്ററാണ് വനിതാ മതിൽ നീണ്ടത്. കാസർഗോഡ് ടൗൺ സ്ക്വയറിൽനിന്നായിരുന്നു വനിതാ മതിലിന്റെ ആദ്യ കണ്ണി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ