Latest News

ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി കേരളത്തിലെത്തി

ശബരിമല ദർശനത്തിനായി തൃപ്തി ദേശായി ഇന്ന് പുലർച്ചെയാണ് കേരളത്തിലെത്തിയത്

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കേരളത്തിലെത്തി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിയും സംഘവും കോട്ടയം വഴി ശബരിമലയിലേക്ക് തിരിച്ചു. ഭൂമാതാ ബ്രിഗേഡിലെ അഞ്ച് വനിതാ നേതാക്കളും തൃപ്തിക്കൊപ്പം ഉണ്ട്. ബിന്ദു അമ്മിണിയും തൃപ്തി ദേശായിക്കൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെയാണ് തൃപ്തി ദേശായി വിമാനത്താവളത്തിലെത്തിയത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്ക് സ്റ്റേ ഇല്ലെന്നും ഇത്തവണ ശബരിമല ദർശനം നടത്തുമെന്നും തൃപ്തി ദേശായി പറഞ്ഞു.

ശബരിമല ദർശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് കത്തയച്ചിട്ടുണ്ടെന്ന് തൃപ്തി ദേശായി പറഞ്ഞു. കോടതി വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഇല്ലെങ്കിൽ അത് കോടതിയലക്ഷ്യമാകുമെന്നും തൃപ്തി ദേശായി മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ ശബരിമലയിലെ സ്ഥിതി ശാന്തമാണ്. നിരവധി ഭക്തജനങ്ങളാണ് ശബരിമല ദർശനത്തിനായി മണ്ഡലകാലം ആരംഭിച്ചതു മുതൽ ശബരിമലയിൽ എത്തുന്നത്. എന്നാൽ, യുവതീ പ്രവേശനത്തിനുള്ള സാധ്യത തെളിഞ്ഞാൽ വിശ്വാസികൾ എങ്ങനെ പ്രതികരിക്കുമെന്നത് വരും മണിക്കൂറുകളിൽ വ്യക്തമാകും. കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തൃപ്തി ദേശായിയെയും സംഘത്തെയും തിരിച്ചയക്കാനാകും പൊലീസ് ശ്രമിക്കുക. എന്നാൽ, ദർശനം നടത്തിയ ശേഷമേ മടങ്ങൂ എന്നാണ് തൃപ്തിയുടെ നിലപാട്.

Read Also: Horoscope Today November 26, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള 2018 ലെ വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹർജികളുടെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. വിശ്വാസ സംബന്ധമായ ഏഴ് വിഷയങ്ങൾ വിശാല ബഞ്ച് പരിഗണിച്ച ശേഷമായിരിക്കും ശബരിമല സ്ത്രീ പ്രവേശന കേസിലെ പുനഃപരിശോധനാ ഹർജികളുടെ കാര്യത്തിൽ തീരുമാനമെടുക്കുക. അതേസമയം, 2018 ലെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുമില്ല.

കഴിഞ്ഞ വർഷവും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു. ശബരിമല ദർശനത്തിനായി കേരളത്തിലെത്തിയ തൃപ്തിക്കെതിരെ വലിയ പ്രതിഷേധമാണ് കഴിഞ്ഞ വർഷം ഉണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തൃപ്തിയെ പ്രതിഷേധക്കാർ അവിടെവച്ച് തന്നെ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് തൃപ്തിക്കും സംഘത്തിനും പുറത്തിറങ്ങാൻ സാധിച്ചില്ല. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അവർ തിരിച്ചുപോകുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Trupti desai to visit sabarimala temple

Next Story
ഉള്ളിയെ തൊട്ടാല്‍ കൈ പൊള്ളും; വില കുതിച്ചുയരുന്നുonion prices,ഉള്ളി വില, സവാള വില, onion export,സവാള കയറ്റുമതി, govt bans onion export,സവാള കയറ്റുമതി നിരോധിച്ചു, rising onion prices
The moderation of comments is automated and not cleared manually by malayalam.indianexpress.com