അപ്രതീക്ഷിതം തൃപ്തി: ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തി; വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം

തൃപ്തിക്ക് വാഹനസൗകര്യം നല്‍കില്ലെന്ന് ടാക്സി ഡ്രൈവര്‍മാരും നിലപാടെടുത്തു

കൊച്ചി: ശബരിമല ദര്‍ശനത്തിനായി വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയും സംഘവും കൊച്ചിയിലെത്തി. തൃപ്തിക്കൊപ്പം ആറംഗസംഘവുമുണ്ട്. പുലര്‍ച്ചെ എത്തിയ സംഘം ഇപ്പോഴും വിമാനത്താവളത്തിലാണ് ഉളളത്. തൃപ്തിക്ക് വാഹനസൗകര്യം നല്‍കില്ലെന്ന് ടാക്സി ഡ്രൈവര്‍മാരും നിലപാടെടുത്തു.

പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് പുറത്ത് തമ്പടിച്ചു. പുലര്‍ച്ചെ 4.30ന് ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി വിമാനത്താവളത്തിന് മുന്നില്‍ തമ്പടിച്ചിരിക്കുകയാണ്. ഇവര്‍ നാമജപം നടത്തിയാണ് പ്രതിഷേധം നടത്തുന്നത്. ബിജെപി ജില്ലാ സെക്രട്ടറി എം.എന്‍.ഗോപിയുടെ നേതൃത്വത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിന് മുന്പില്‍ തമ്പടിച്ചിരിക്കുന്നത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണുള്ളത്.

തൃപ്തി ദേശായിക്ക് എയര്‍പോര്‍ട്ടിന് പുറത്തുപോകാന്‍ വാഹനമൊന്നും ലഭിച്ചിട്ടില്ല. തനിക്ക് സുരക്ഷ നല്‍കുമെന്ന് അറിയിച്ചിട്ടാണ് എത്തിയതെന്ന് തൃപ്തി പറഞ്ഞു. വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസം കാണിക്കുകയാണെന്നും തൃപ്തി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Trupti desai reaches kochi airport bjp men protest

Next Story
‘തൃപ്തി ദേശായിക്ക് പിന്നില്‍ ആരാണെന്ന് പകല്‍ പോലെ വ്യക്തമാണ്’; കടകംപളളി സുരേന്ദ്രന്‍Kadakampally Surendran
The moderation of comments is automated and not cleared manually by malayalam.indianexpress.com