നിലയ്ക്കൽ: ശബരിമല ദർശനത്തിനായി എത്തിയ തൃപ്തി ദേശായിക്ക് കോൺഗ്രസ് ബന്ധമുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മഹാരാഷ്ട്രയിലെ മുൻസിപ്പാലിറ്റിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് തൃ്പതി ദേശായിയെന്ന് മന്ത്രി പറഞ്ഞു. കോൺഗ്രസ് വിട്ട് ഇപ്പോൾ ബിജെപിയുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണ് തൃപ്തി ദേശായിയെന്നും കടകംപള്ളി വ്യക്തമാക്കി. ചെന്നിത്തലയും ശ്രീധരന്‍പിളളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു.

‘നിലവിൽ ബിജെപി നടത്തുന്ന പ്രതിഷേധം രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാണ്. തങ്ങൾക്ക് സുവർണാവസരം ലഭിച്ചുവെന്ന പി.എസ്.ശ്രീധരൻപിള്ളയുടെ വാക്കിന്‍റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന കോലാഹലങ്ങൾ. ശബരിമല ദർശനത്തിന് സർക്കാർ ആരെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ല. പക്ഷേ, സുപ്രീം കോടതിയുടെ വിധിയുടെ പിൻബലത്തിൽ ആരെങ്കിലും വന്നാൽ സർക്കാരിന് എന്തു ചെയ്യാൻ കഴിയുമെന്നും മന്ത്രി ചോദിച്ചു.

‘സര്‍ക്കാരിനെ അനാവശ്യമായി പ്രതിക്കൂട്ടിൽ നിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പന്പയിലും നിലയ്ക്കലിലും മണ്ഡല കാലത്തിന് മുന്നോടിയായി സാധ്യമായ ഒരുക്കങ്ങളെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.