കണ്ണൂർ പെയിന്റുമായി എത്തിയ ലോറിക്ക് തീപിടിച്ചു. മുഴപ്പിലങ്ങാട് ടോൾബൂത്തിന് സമീപത്ത്‌വെച്ചാണ് ലോറിക്ക് തീപിടിച്ചത്. തീ നിയമന്ത്രണവിധേയമായിട്ടില്ല. 3 യൂണിറ്റ് ഫയർഫോഴ്സ് എത്തി തി അണയ്ക്കാൻ ശ്രമിക്കുകയാണ്. അപകടത്തെത്തുടർന്ന് കണ്ണൂർ ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു.

ടോൾ ബൂത്തിന് സമീപത്തുണ്ടായ തൂണിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ഡ്രൈവർ രക്ഷപ്പെട്ടു. തീ പടർന്നപ്പോൾത്തന്നെ ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. ടോൾ ബൂത്തിൽ ഉണ്ടായിരുന്ന ജീവനക്കാരും സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ