തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവില്‍ ലക്ഷദ്വീപ് തീരത്തിന് 810 കി.മീ അകലെയായാണ് ന്യൂനമര്‍ദമുള്ളത്. വടക്ക് പടിഞ്ഞാറ് ദിശയില്‍ ഒമാന്‍ ഭാഗത്തേക്കാണ് തീവ്ര ന്യൂനമര്‍ദം നീങ്ങുന്നത്.

സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശമാണ് നല്‍കിയിട്ടുള്ളത്. 70 കി.മീ വേഗത്തില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ള അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു.

ന്യൂ​ന​മ​ർ​ദ്ദം​ ​ഇ​ന്ന​ലെ​ 87​ ​കി​ലോ​മീ​റ്റ​റി​ലേ​റെ​ ​വേ​ഗം​ ​കൈ​വ​രി​ച്ചു.​ ​ഇ​ത് ​കൂ​ടു​ത​ൽ​ ​ശ​ക്തി​ ​പ്രാ​പി​ച്ച് ​വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ​ ​ദി​ശ​യി​ലേ​ക്ക് ​നീ​ങ്ങും.​ ​ഇ​തി​ന്റെ​ ​ഫ​ല​മാ​യി​ ​തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ 60​ ​കി​ലോ​മീ​റ്റ​ർ​ ​വേ​ഗ​ത്തി​ൽ​ ​കാ​റ്റ​ടി​ക്കാ​ൻ​ ​ഇ​ട​യു​ണ്ട്.​ ​ക​ന​ത്ത​ ​മ​ഴ​യും​ ​ഉ​ണ്ടാ​കു​മെ​ന്ന് ​കാ​ലാ​വ​സ്ഥാ​ ​നി​രീ​ക്ഷ​ണ​ ​കേ​ന്ദ്രം​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​സ​ന്തോ​ഷ് ​അ​റി​യി​ച്ചു.​ ​

ചു​ഴ​ലി​ക്കാ​റ്റ് ​ഒ​മാ​നി​ലോ,​ ​യെ​മ​നി​ലോ​ ​വീ​ശാ​നാ​ണ് ​സാ​ദ്ധ്യ​ത.​ ​ഇ​ന്നും​ ​നാ​ളെ​യും​ ​ക​ട​ലി​ലി​റ​ങ്ങ​രു​തെ​ന്ന് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.​ ​മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ​ ​യാ​ത്ര​ ​നി​യ​ന്ത്രി​ച്ചു.​ ​ക​ലക്ട​റേ​റ്റു​ക​ളി​ൽ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്കാ​ൻ​ ​നി​ർദേ​ശം​ ​ന​ൽ​കി​യ​താ​യി​ ​റ​വ​ന്യൂ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​അ​റി​യി​ച്ചു.​ ​​ദു​ര​ന്ത​നി​വാ​ര​ണ​ ​അ​തോ​റിറ്റി​ ​മു​ൻ​ക​രു​ത​ൽ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​വി​ല​യി​രു​ത്തി.

​ക​ന​ത്ത​ ​മ​ഴ​യും​ ​പ്ര​ള​യ​സാ​ധ്യ​ത​യും​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ജ​ല​വി​ഭ​വ​ ​വ​കു​പ്പി​ന്റെ​ 16​ ​അ​ണ​ക്കെ​ട്ടു​ക​ളു​ൾ​പ്പെ​ടെ​ ​സം​സ്ഥാ​ന​ത്തെ​ 42​ ​ഡാ​മു​ക​ൾ​ ​തു​റ​ന്നു.​ ​ഇ​ടു​ക്കി​ ​ചെ​റു​തോ​ണി​ ​അ​ണ​ക്കെ​ട്ടി​ലെ​ ​ഒ​രു​ ​ഷ​ട്ട​ർ​ ​ഇ​ന്ന​ലെ​ ​തു​റ​ന്നു.​ ​പെ​രി​യാ​റി​ലെ​ ​ഭൂ​ത​ത്താ​ൻ​കെ​ട്ടും​ ​തി​രു​വ​ന​ന്ത​പു​രം,​ ​പ​ത്ത​നം​തി​ട്ട,​ ​തൃ​ശൂ​ർ,​ ​കോ​ട്ട​യം​ ​ജി​ല്ല​ക​ളി​ലെ​ ​എ​ല്ലാ​ ​ഡാ​മു​ക​ളും​ ​തു​റ​ന്നി​ട്ടു​ണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ