സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരും. 45 ദിവസത്തെ നിരോധനമാണ് നിലവിൽ വരുന്നത്. യന്ത്രവത്കൃത ബോട്ടുകൾ നാളെ അർധരാത്രിക്കുള്ളിൽ തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശിച്ചിട്ടുണ്ട്. പരന്പരാഗത ഒൗട്ട് ബോർഡ്, ഇൻ ബോർഡ് യാനങ്ങൾക്ക് ആഴക്കടലിൽ പോകുന്നതിന് തടസമുണ്ടാകില്ല.

ട്രോളിംഗ് നിരോധനം സമാധാനപരമായി നടപ്പാക്കുന്നതിന് തീരത്തും ഹാർബറുകളിലും ഇന്നു മുതൽ കൂടുതൽ പോലീസിന്‍റെ സേവനം ഉറപ്പാക്കും. 12 നോട്ടിക്കൽ മൈലിന് പുറത്ത് കേന്ദ്രത്തിന്‍റെ നിരോധനം നിലവിൽ വന്നിട്ടുണ്ട്. ഇത് കർശനമായി പാലിക്കാൻ കോസ്റ്റ് ഗാർഡിനെയും മറൈൻ എൻഫോഴ്സ്മെന്‍റിനെയും അധികൃതർ ചുമതലപ്പെടുത്തി.

ഇനിയുള്ള 45 ദിവസങ്ങൾ മത്സ്യതൊഴിലാളികളെ സംബന്ധിച്ച് ഏറെ ദുരിതപൂർണമായിരിക്കും. ഒരു ലക്ഷത്തിലധികം തൊഴിലാളികളെ നിരോധനം നേരിട്ട് ബാധിക്കും. അനുബന്ധ വ്യവസായങ്ങളിലെ തൊഴിലാളികളെ കൂടി കൂട്ടിച്ചേര്‍ത്താല്‍ നിരോധനം ബാധിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷം കടക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

മത്സ്യത്തൊഴിലാളികളുടെ ദാരിദ്ര്യം അകറ്റാൻ സർക്കാർ സൗജന്യറേഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. എന്നാൽ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് പരാതികളും ഉയർന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.