തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം പ്രഖ്യാപിച്ചു. ജൂൺ 14 മുതൽ ജൂലൈ 31 വരെയാണ് ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്രെ നിർദ്ദേശ പ്രകാരമാണ് ട്രോളിങ്ങ് തിയ്യതി നിശ്ചയിച്ചത്.

മത്സ്യങ്ങളുടെ പ്രജനന കാലമായതിനാലാണു ജൂണ്‍, ജൂലൈ മാസങ്ങളില്‍ ട്രോളിങ് നിരോധിക്കുന്നത്. നിരോധനം ലംഘിക്കുന്നവരെ പിടികൂടാന്‍ കര്‍ശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്‍റും തീരദേശ പോലീസും നിരോധനകാലയളവില്‍ കടലില്‍ പെട്രോളിങ് നടത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ