തിരുവനന്തപുരം: മൃഗശാലയിൽ സിംഹക്കൂട്ടിലേക്ക് എടുത്തു ചാടിയ ആളെ രക്ഷപ്പെടുത്തി. രാവിലെ 11 മണിയോടെയാണ് ഒറ്റപ്പാലം സ്വദേശിയായ മുരുകൻ സിംഹക്കൂട്ടിലേക്ക് ചാടിയത്. ഇതു കണ്ട വാച്ച്മാൻ ഉടൻതന്നെ സുരക്ഷാ ജീവനക്കാരെ വിളിച്ചു കൂട്ടി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.

സിംഹക്കൂടിന്റെ പുറകുവശത്തു കൂടെയാണ് മുരുകൻ എടുത്തു ചാടിയത്. രണ്ടു വയസ്സുളള ഗ്രേസിയെന്ന സിംഹത്തിന്റെ കൂട്ടിലേക്കാണ് ഇയാൾ ചാടിയത്. ഇയാളുടെ അടുത്തുവരെ സിംഹം എത്തിയതായി കണ്ടുനിന്നവർ പറഞ്ഞു. മുരുകൻ ചാടുന്നതു കണ്ട ഉടൻ തന്നെ വാച്ച്മാൻ സുരക്ഷാ ജീവനക്കാരെ വിളിച്ചു. ഇവർ ഉടൻ തന്നെ സിംഹത്തെ ദൂരേക്ക് ഓടിച്ചുവിടുകയും മുരുകനെ രക്ഷപ്പെടുത്തുകയും ആയിരുന്നു.

(വിഡിയോ കടപ്പാട്: മാതൃഭൂമി)

അതേസമയം, ജീവനക്കാർ മുരുകനെ കൂട്ടിൽനിന്ന് പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ സമ്മതിക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ ബലം പ്രയോഗിച്ചാണ് ഇയാള പുറത്തെത്തിച്ചത്. മുരുകന്റെ കാലിന് പരുക്കേറ്റിട്ടുണ്ട്. ഇയാൾക്ക് മദ്യപിച്ചിരുന്നോയെന്ന് വ്യക്തമല്ല. അതോ മാനസിക പ്രശ്നമുളള വ്യക്തിയാണോയെന്നും അറിവില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ