തിരുവനന്തപുരം: വട്ടിയൂർക്കാവ് പ്ലാമൂടിൽ ഗോഡൗണിൽ തീപിടിത്തം. ഇലക്‌ട്രിക് സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിലാണ് രാവിലെ അഞ്ചു മണിയോടെ തീപിടിത്തമുണ്ടായത്. അഗ്നിശമന സേന തീ അണയ്‌ക്കാനുളള ശ്രമങ്ങൾ തുടരുകയാണ്. ആർക്കും പരിക്കില്ല. ഷോർട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്ന് കരുതുന്നു. ഇരുനില വീടാണ് പ്രമുഖ കമ്പനിയുടെ ഗോഡൗണായി പ്രവർത്തിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ