തിരുവനന്തപുരം: ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഈ അക്രമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“സംസ്ഥാനത്ത് സിപിഎമ്മിന്റെ അക്രമ തേർവാഴ്ചയാണ് നടക്കുന്നത്. സംസ്ഥാനത്തെ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണം. കേന്ദ്ര മനുഷ്യാവകാശ കമ്മിഷൻ വിഷയത്തിൽ ഇടപെടണം. പ്രധാനമന്ത്രിയുമായി ഇതേ കുറിച്ച് സംസാരിക്കുമെന്നും” അദ്ദേഹം പറഞ്ഞു.

അതേസമയം സംഭവത്തിൽ കുറ്റാരോപിതനായ മണികണ്ഠൻ അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഗിരീഷ്, മഹേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ഇതിന് ശേഷമേ അക്രമത്തിന് പിന്നിലെ ഇവരുടെ പങ്ക് അറിയാൻ സാധിക്കൂവെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

അക്രമി സംഘം സഞ്ചരിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കാറുംവാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കള്ളിക്കാടിന് സമീപം പുലിപ്പാറയിൽ വച്ചായിരുന്നു മൂന്ന് ഇരുചക്രവാഹനങ്ങൾ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ