കൊല്ലം: തിരുവനന്തപുരം – മുംബൈ സിഎസ്ടി എക്സ്പ്രസിന്‍റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. രാവിലെ ആറ് മണിയോടെ കൊല്ലത്ത് വച്ചാണ് തിരുവനന്തപുരം – മുംബൈ സിഎസ്ടി എക്സ്പ്രസിന്‍റെ എഞ്ചിൻ തകരാറിലായത്. കൊല്ലം ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഇതോടെ ഈ റൂട്ടിലോടുന്ന മറ്റ് ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്.

തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ജനതതാബ്ദി,പരശുറാം എക്സ്പ്രസ്, ജയന്തി ജനത തുടങ്ങിയ വണ്ടികള്‍ പകുതി വഴിയില്‍ പിടിച്ചിട്ടിരിക്കുകയാണ്. ഇത് യാത്രക്കാരുടെ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരം – മുംബൈ സിഎസ്ടി എക്സ്പ്രസ് മാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നതായി റെയിൽ അധികൃതർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.