scorecardresearch

മലയാളി ദമ്പതിമാരുടെയും അധ്യാപികയുടെയും മരണം; 'ബ്ലാക് മാജിക്' സ്വാധീനം അന്വേഷിക്കും

ഇവർ മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്റര്‍നെറ്റിൽ സെർച്ച് ചെയ്തിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു

ഇവർ മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്റര്‍നെറ്റിൽ സെർച്ച് ചെയ്തിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു

author-image
WebDesk
New Update
Arunachal Suicide

ദേവി, നവീന്‍, ആര്യ

തിരുവനന്തപുരം: മലയാളികളായ ദമ്പതിമാരെയും സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശിൽ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, വട്ടിയൂര്‍ക്കാവ് സ്വദേശിയായ സുഹൃത്ത് ആര്യ എന്നിവരെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് ആര്യ.

Advertisment

മാര്‍ച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. ഇതോടെ പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആര്യയുടെ സുഹൃത്തായ ദേവിയും ഭര്‍ത്താവ് നവീനും ഒപ്പമുണ്ടെന്ന് മനസിലാക്കിയിരുന്നു. വിമാനത്തിൽ മൂവരും ഗുവാഹത്തിയിലേക്ക് കടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. 

ദമ്പതികൾ വിനോദയാത്രക്കായി പോകുന്നുവെന്നാണ് വീട്ടിൽ പറഞ്ഞത്. അതുകൊണ്ടു തന്നെ ബന്ധുക്കൾ അന്വേഷിച്ചിരുന്നില്ല. പിന്നീട് ഫോൺ കോളുകളോട് പ്രതികരിക്കാതായതോടെയാണ് പരാതികൊടുത്തത്. ഇവർ മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്റര്‍നെറ്റിൽ സെർച്ച് ചെയ്തിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേരള പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, അസം പൊലീസാണ് മൂവരുടെയും ശരീരം ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ കണ്ടെത്തുന്നത്.

പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ ബാലൻ മാധവന്റെ മകളാണ് ദേവി. ആര്യ ജോലി ചെയ്യുന്ന സ്കൂളിലെ ജർമ്മൻ ഭാഷ അധ്യാപികയായി ദേവി ജോലി ചെയ്തിട്ടുണ്ട്. മരണത്തിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും ഇരുവരും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും ദേവിയുടെ പിതാവ് ബാലൻ മാധവൻ പറഞ്ഞു.

Advertisment

മുറിയിൽ നിന്ന് ലഭിച്ച രേഖകൾ പ്രകാരമാണ് പൊലീസ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. മൃതദേഹങ്ങൾക്കൊപ്പം അത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം കേരള പൊലീസിനെ അറിയിച്ചത്. ഇവരുടെ ശരീരത്തിൽ വ്യത്യസ്ത രീതിയിൽ മുറവുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. മുറിവുകളിൽ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍, മരിച്ചവരുടെ സോഷ്യൽ മീഡിയ പേജുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരെങ്കിലും ബ്ലാക് മാജിക്കിനായി സ്വാധീനിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. കൂടാതെ, അരുണാചൽ പ്രദേശ് എന്തിന് തിരെഞ്ഞെടുത്തുവെന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669, Sanjivini: 011-24311918

Trivandrum Arunachal Pradesh Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: