തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി. തിരുവനന്തപുരം എകെജി ഹാളില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. കുടുംബസമേതമാണ് മുഖ്യമന്ത്രി ചടങ്ങിനെത്തിയത്.





ബാലസംഘം- എസ്എഫ്ഐ പ്രവർത്തന കാലയളവിലാണ് ആര്യ രാജേന്ദ്രനും സച്ചിൻ ദേവും പ്രണയത്തിലാവുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ വീട്ടുകാരും പാർട്ടിയും കൂടെനിന്നു. ഇരുവരുടെയും വീട്ടുകാരും പാർട്ടി നേതാക്കളും ചേർന്നാണ് വിവാഹം നിശ്ചയിച്ചത്.
സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രൻ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിൻ ദേവ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബാലുശേരിയിൽ നടൻ ധർമജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ എംഎൽഎയായത്.