തിരുവനന്തപുരം: നഗരത്തില്‍ ഇന്ന് നടക്കുന്ന ട്രിവാന്‍ഡ്രം മാരത്തോണിന്റെ ഭാഗമായി വൈകുന്നേരം നഗരത്തില്‍ ഗതാഗതക്രമീകരണങ്ങള്‍ ഉണ്ടായിരിക്കുന്നതാണെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

കേരള സംസ്ഥാന സ്‌പോര്‍ട്‌സ് ആന്റ് യുവജന ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപരം നഗരത്തില്‍ നടക്കുന്ന ട്രിവാന്‍ഡ്രം മാരത്തോണിന്റെ ഭാഗമായി കവടിയാര്‍, ടിടിസി, വെള്ളയമ്പലം, ശാസ്തമംഗലം, ആല്‍ത്തറ, മ്യൂസിയം, കോര്‍പ്പറേഷന്‍ പോയിന്റ്, ആര്‍.ആര്‍.ലാംമ്പ്, പബ്ലിക് ലൈബ്രറി, രക്തസാക്ഷി മണ്ഡപം, വി.ജെ.റ്റി, സ്റ്റാച്യു, ആയുര്‍വേദ കോളേജ് വരെയുള്ള റൂട്ടില്‍ രാത്രി 8.00 മണിമുതല്‍ വെളുപ്പിന് 05.00 മണിവരെ ഗതാഗതക്രമീകരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.

കെല്‍ട്രോണ്‍ – മാനവീയം റോഡ്- ആല്‍ത്തറ വരെയുള്ള റോഡില്‍ രാവിലെ മുതല്‍ യാതൊരുവിധ വാഹന പാര്‍ക്കിങ്ങുകളും അനുവദിക്കുന്നതല്ല. ടി റോഡ് ട്രിവാന്‍ഡ്രം മാരത്തോണിന്റെ പ്രധാന വീഥിയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ രാവിലെ 06.00 മണി മുതല്‍ പിറ്റേ ദിവസം രാവിലെ 05.00 മണിവരെ യാതൊരുവിധ വാഹന പാര്‍ക്കിങ്ങുകളും അനുവദിക്കുന്നതല്ല.

‘റൺ​ ഫോർ റീ ബിൽഡ് കേരള’ എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന മാരത്തണിൽ പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിക്കുക. ഫുൾ മാരത്തണിന് ഒരു ലക്ഷം രൂപയും, ഹാഫ് മാരത്തോണിന് 50,000 രൂപയും 10 കിലോമീറ്റർ റണ്ണിന് 20,000 രൂപയുമാണ് സമ്മാനം.

ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികള്‍ക്കും നിർദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കാവുന്നതാണ്.
ഫോണ്‍ നമ്പരുകള്‍:

0471-2558731 0471-2558732
211 18 പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ട്രാഫിക് സബ്ബ് ഡിവിഷന്‍ (സൗത്ത്) തിരുവനന്തപുരം സിറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.