തിരുവനന്തപുരം: ലോ അക്കാദമിയിൽ നിയമലംഘനങ്ങൾ ഉണ്ടായതായി സിൻഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തൽ. ഹാജർ, ഇന്റേണൽ മാർക്ക് എന്നിവയിൽ ചട്ടലംഘനമുണ്ടായതായാണ് ഉപസമിതിയുടെ കണ്ടെത്തൽ. വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും നേരിൽക്കണ്ടാണ് സമിതി റിപ്പോർട്ട് തയാറാക്കിയത്.

ഇന്റേണൽ മാർക്ക് നൽകുന്നതിലെ ക്രമക്കേട്, ഭൂമി ദുരുപയോഗം, ദലിത് പീഡനം, വിദ്യാർഥികളെ പ്രിൻസിപ്പലിന്റെ ഹോട്ടലിൽ ജോലി ചെയ്യിച്ചു, വനിതാ ഹോസ്റ്റലിൽ നിരീക്ഷണ ക്യാമറകൾ വച്ചു തുടങ്ങി വിദ്യാർഥികളുന്നയിക്കുന്ന ആരോപണങ്ങൾ ഇതോടെ തെളിഞ്ഞിരിക്കുകയാണ്. എന്തു നടപടിയാണ് ഇനി സ്വീകരിക്കേണ്ടതെന്ന് സമിതിയാണ് തീരുമാനിക്കുക.

അതിനിടെ, പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥി സമരം 17 ദിവസം പിന്നിട്ടു. ലക്ഷ്മി നായർ രാജിവയ്ക്കുന്നതുവരെ സമരത്തിൽനിന്നും പിൻവാങ്ങില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. വിദ്യാർഥികളോട് അനുഭാവം പ്രകടിപ്പിച്ച് കോളജ് കവാടത്തിൽ ബിജെപി നേതാവ് വി.മുരളീധരൻ നടത്തുന്ന ഉപവാസ സമരം അനിശ്ചിതകാലത്തേക്ക് നീട്ടാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ