തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പൊലീ​സ് ആ​സ്ഥാ​ന​ത്തി​നു മു​ക​ളി​ൽ വീ​ണ്ടും ഡ്രോ​ണ്‍. ആ​സ്ഥാ​ന​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യ്ക്കു സ​മീ​പം സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​രാണ് ഡ്രോണ്‍ കണ്ടത്. ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍ പിന്നീട് ഡ്രോണ്‍ കണ്ടെത്താനായില്ല.

ര​ണ്ട് മാ​സം മു​മ്പും പൊ​ലീ​സ് ആ​സ്ഥാ​ന​ത്തി​നു മു​ക​ളി​ലൂ​ടെ ഡ്രോ​ണ്‍ പ​റ​ന്നി​രു​ന്നു. അ​ന്ന് സ​മീ​പ​ത്തെ ക​ല്യാ​ണ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച ഡ്രോ​ണ്‍ ക്യാ​മ​റ നി​യ​ന്ത്ര​ണം വി​ട്ട് ആ​സ്ഥാ​ന​ത്തി​നു മു​ക​ളി​ലൂ​ടെ പ​റ​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വേ​ളി വി​എ​സ്എ​സ്‌സി​ക്കു സ​മീ​പ​വും കോ​വ​ളം ബീ​ച്ച് ഭാ​ഗ​ത്തും പ​റ​ന്ന അ​ജ്ഞാ​ത ഡ്രോ​ണി​നെ കു​റി​ച്ചു പൊ​ലീ​സി​ന് ഇ​തേ​വ​രെ കാ​ര്യ​മാ​യ വി​വ​രം ല​ഭി​ച്ചി​ല്ല. അ​ർ​ധ​രാ​ത്രി​യി​ൽ ഡ്രോ​ണ്‍ പ​റ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളും പൊലീ​സും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും അ​തീ​വ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് ഇ​ത് പി​ൻ​വ​ലി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.