തിരുവനന്തപുരം: വാഹനപരിശോധനയ്‌ക്കിടെ ഗ്രേഡ് എസ്ഐയെ ഇടിച്ചിട്ടതിന് പിടികൂടിയ പ്രതിയെ ഡിവൈഎഫ്ഐ പ്രവർത്തകർ സ്‌റ്റേഷൻ ഉപരോധിച്ച് മോചിപ്പിച്ചു. പൂന്തുറ പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ ശൈലേന്ദ്രനെ ഇടിച്ചിട്ട പ്രതി പ്രദീപിന് വേണ്ടിയാണ് ഡിവൈഎഫ്ഐ ഉപരോധം നടത്തിയത്.

വാഹനം അമിതവേഗതയില്‍ വന്ന് എസ്ഐയെ ഇടിച്ചിട്ടു. പരിശോധനയില്‍ ലൈസന്‍സ് ഇല്ലെന്നും വ്യക്തമായി. ഔദ്യോഗിക കൃത്യനിര്‍വഹണം നടത്തിയതിന് കേസെടുക്കുമ്പോഴാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷന് പുറത്തെത്തി മുദ്രാവാക്യം നടത്തിയത്. തുടര്‍ന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. പിന്നീട് എസ്ഐ പരാതി പിന്‍വലിച്ചതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടെന്നാണ് ആരോപണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ