Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

ആറ്റുകാല്‍ പൊങ്കാല നാളെ; അനന്തപുരി ഒരുങ്ങി

3800 പൊലീസുകാരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല നാളെ. പൊങ്കാലയില്‍ പങ്കെടുക്കാനായി നിരവധി പേരാണ് ഇന്ന് തന്നെ നഗരത്തിലെത്തിയത്. തിരക്ക് കണക്കിലെടുത്ത് കനത്ത സുരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി നേരത്തെ എത്തി അടുപ്പ് കൂടി കാത്തിരിക്കുന്ന ഭക്തരുണ്ട്.

കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒന്നിച്ചു വരുന്ന ദിവസാണ് ആറ്റുകാല്‍ പൊങ്കാല. മധുരാ നഗരത്തെ ചുട്ടെരിച്ച് മടങ്ങിയ കണ്ണകിയെ സ്ത്രീകള്‍ പൊങ്കാലയര്‍പ്പിച്ച് സ്വീകരിച്ചുവെന്നാണ് പൊങ്കാലയുടെ ഒരു ഐതിഹ്യം.തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് കൈമാറുന്ന ദീപം വലിയ തിടപ്പള്ളിയിലും ചെറിയ തിടപ്പള്ളിയിലും പണ്ടാരയടുപ്പിലേക്കും പകരും. ഒപ്പം നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഭക്തര്‍ ഒരുക്കിയ അടുപ്പുകളിലും ദീപം തെളിക്കും.

തിരക്ക് കണക്കിലെടുത്ത് നഗരത്തിലും ക്ഷേത്ര പരിസരത്തും വന്‍ തിരക്കുണ്ട്. അതിനാല്‍ തന്നെ പൊലീസ് സുരക്ഷയും കനത്തതാണ്. 3800 പൊലീസുകാരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. പൊങ്കാല പ്രമാണിച്ച് കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വ്വീസുമുണ്ട്. ജില്ലയില്‍ നാളെ അവധിയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Trivandrum is ready for ponkala

Next Story
പരാതിക്കാരെ സ്വീകരിക്കാന്‍ ഇനി റോബോട്ട്; ഹോളിവുഡ് സിനിമയല്ല, ഇത് കേരളാ പൊലീസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com