scorecardresearch

മൺവിള തീപിടിത്തം: അഗ്നിശമനസേനയെ അറിയിക്കാൻ വൈകി; ഗുരുതര വീഴ്ചയെന്ന് ആരോപണം

തീപിടിത്തം ഉണ്ടായി അരമണിക്കൂറോളം ആയപ്പോഴാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്

തീപിടിത്തം ഉണ്ടായി അരമണിക്കൂറോളം ആയപ്പോഴാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്

author-image
WebDesk
New Update
മൺവിള തീപിടിത്തം: അഗ്നിശമനസേനയെ അറിയിക്കാൻ വൈകി; ഗുരുതര വീഴ്ചയെന്ന് ആരോപണം

തിരുവനന്തപുരം: ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിനു പിന്നില്‍ ഗുരുതര വീഴ്ചയെന്ന് ആരോപണം. ഫാക്ടറിയിൽ മതിയായ അഗ്നിശമന സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്നും തീപിടിത്തം ഉണ്ടായത് അറിയിക്കാൻ വൈകിയെന്നുമാണ് ആരോപണം.

Advertisment

തീപിടിത്തം ഉണ്ടായി അരമണിക്കൂറോളം ആയപ്പോഴാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. അപ്പോഴേക്കും കെട്ടിടം മുഴുവൻ തീ പടർന്നിരുന്നു. തീപിടിത്തം ഉണ്ടായ ഉടൻ തന്നെ വിവരം അറിയിച്ചിരുന്നുവെങ്കിൽ ഇത്രയും വലിയ നാശനഷ്ടം ഉണ്ടാകുമായിരുന്നില്ലെന്നാണ് കരുതുന്നത്.

ഒക്ടോബർ 27 ന് ഫാക്ടറിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന് ഫാക്ടറിയിൽ ഉണ്ടായിരുന്ന അഗ്നിശമന സൗകര്യങ്ങൾ ഉപയോഗിച്ച് തീ അണച്ചു. അതിനുശേഷം അവ ഫിൽ ചെയ്തിരുന്നില്ല. ഇതു തീപിടിത്തത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണമായി. അഗ്നിബാധ ആദ്യഘട്ടത്തില്‍ത്തന്നെ തിരിച്ചറിയുന്നതിനുള്ള സ്‌മോക് ഡിക്ടറ്റര്‍ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ഫാക്ടറിയിൽ സ്ഥാപിച്ചിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്.

തിരുവനന്തപുരം മൺവിള ഫാമിലി പ്ലാസ്റ്റിക്സിന്റെ ഗോഡൗണിലാണ് ഇന്നലെ വൈകിട്ടോടെ തീപിടിത്തം ഉണ്ടായത്. 12 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. 47 ഫയർ എൻജിനുകളും 300 ഓളം അഗ്നിശമന സേന അംഗങ്ങളുമാണ് തീ അണയ്ക്കാനുളള പ്രയത്നത്തിൽ പങ്കെടുത്തത്.

Advertisment

തീപിടിത്തത്തിൽ സർക്കാർ ഉന്നതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഏകദേശം 500 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.

Fire Force Trivandrum Fire

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: