കൊച്ചി: സിനിമാ കഥകളെ വെല്ലുന്ന തരത്തിലാണ് ഉദയംപേരൂര്‍ കൊലക്കേസിലെ ചുരുളഴിഞ്ഞത്. കാമുകിക്കൊപ്പം ജീവിക്കാന്‍ പ്രേംകുമാര്‍ ഭാര്യയെ കൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്കിയതും പ്രേംകുമാര്‍ തന്നെ. കാമുകി സുനിത ബേബിയും കൊലപാതക സമയത്ത് തനിക്കൊപ്പമുണ്ടായിരുന്നെന്ന് പ്രേംകുമാര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍, സുനിത നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പ്രേംകുമാര്‍ പറഞ്ഞിട്ടുണ്ട്.
സ്കൂൾ കാലഘട്ടത്തില്‍ സുഹൃത്തുക്കളായിരുന്നു പ്രേംകുമാറും സുനിതയും. പ്രേംകുമാറിന് സുനിതയെ ഇഷ്ടമായിരുന്നു. സ്കൂള്‍ കാലത്തിനു ശേഷം ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല. കഴിഞ്ഞ മാർച്ചിൽ സ്കൂളിൽ നടന്ന പൂർവ വിദ്യാർഥി സംഗമത്തിലാണ് പിന്നീട് ഇരുവരും കാണുന്നത്. അവിടെവച്ച് ഇരുവരും വീണ്ടും അടുത്തു. പിന്നീട് ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് സുനിത തിരുവനന്തപുരത്ത് എത്തി. ഇരുവരും ഒന്നിച്ചു താമസവും തുടങ്ങി. ഇതിനുശേഷമാണ് പ്രേംകുമാര്‍ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയത്.
Read Also: വേദിയിൽ പൊട്ടിത്തെറിച്ച് മഹേഷ് ഭട്ട്, ‘പപ്പാ’യെ ശാന്തമാക്കാൻ പണിപെട്ട് ആലിയ
സുനിതയും വിവാഹിതയാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്. കുറ്റം സമ്മതിച്ച ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവം നടന്ന് മൂന്നു മാസത്തിനു ശേഷമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ വാട്സാപ്പ് സന്ദേശം വഴി പ്രേംകുമാര്‍ പൊലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു. കാമുകിക്കൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് വിദ്യയെ കൊലപ്പെടുത്തിയതെന്ന് പ്രേംകുമാര്‍ സമ്മതിച്ചു.
Read Also: കളിക്കിടെ കുഞ്ഞിനെ മുലയൂട്ടി കായിക താരം; വൈറലായി ചിത്രം
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സെപ്റ്റംബര്‍ 23 നാണ് പ്രേംകുമാര്‍ പൊലീസ് സ്റ്റേഷനിലെത്തുന്നത്. ഇതിനു രണ്ട് ദിവസം മുന്‍പ് തന്നെ വിദ്യയെ പ്രേംകുമാര്‍ കൊലപ്പെടുത്തി. ആയുര്‍വേദ ചികിത്സയ്ക്ക് പോകാമെന്ന വ്യാജേന പ്രേംകുമാര്‍ ഭാര്യയെയും കൂട്ടി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. തിരുവനന്തപുരത്ത് ഒരു വില്ല വാടകയ്ക്കെടുത്ത് പ്രേംകുമാറും ഭാര്യയും അവിടെ താമസിച്ചു. ഇവര്‍ താമസിക്കുന്ന റൂമിനു മുകളിലത്തെ നിലയില്‍ പ്രേംകുമാറിന്റെ കാമുകി സുനിതയും താമസിച്ചിരുന്നു.
അമിതമായി മദ്യം നല്കിയ ശേഷമാണ് വിദ്യയെ പ്രേംകുമാര്‍ കഴുത്തുഞെരിച്ച് കൊന്നത്. കൊല നടത്തുന്ന സമയത്ത് കാമുകിയും തനിക്കൊപ്പമുണ്ടായിരുന്നതായി പ്രേംകുമാര്‍ പറയുന്നുണ്ട്. എന്നാല്‍, താന്‍ തനിച്ചാണ് കൊല നടത്തിയതെന്നും പ്രേംകുമാര്‍ വ്യക്തമാക്കുന്നു. കൊലപാതകത്തിനുശേഷം മൃതദേഹം എവിടെ ഉപേക്ഷിക്കുമെന്ന് ഇരുവരും ചേര്‍ന്ന് ആലോചിച്ചു. ഒടുവില്‍ തിരുനെല്‍വേലിയിലെ വള്ളിയൂര്‍ റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം വലിച്ചെറിയുകയായിരുന്നു.
Read Also: ഭാര്യയെ കൊന്നശേഷം കാണാനില്ലെന്ന് പരാതി; ഉദയംപേരൂരില്‍ നടന്നത് സിനിമാ സ്റ്റൈല്‍ കൊലപാതകം
ഇതിനു ശേഷമാണ് പ്രേംകുമാര്‍ ഉദയംപേരൂരിലെത്തി ഭാര്യയെ കാണാനില്ലെന്ന പരാതി പൊലീസിന് നല്‍കിയത്. പൊലീസ് പരാതി സ്വീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പരാതി നല്കിയ ശേഷം പ്രേംകുമാര്‍ വീണ്ടും തിരുവനന്തപുരത്തേക്ക് തിരിച്ചുപോയി.
തിരുനെല്‍വേലിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ ദിവ്യയുടെ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താന്‍ തമിഴ്നാട് പൊലീസിനു കഴിഞ്ഞിരുന്നില്ല. തുടർന്ന് അജ്ഞാത മൃതദേഹം എന്ന നിലയിൽ തിരുനെല്‍വേലി പൊലീസ് സംസ്കരിച്ചു. മൃതദേഹത്തിന്റെ ചിത്രങ്ങൾ പൊലീസ് എടുത്തിരുന്നു.
പ്രേംകുമാര്‍ നല്കിയ പരാതിയില്‍ ദിവ്യയെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തിയിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ദിവ്യ യാത്ര ചെയ്യുന്നതായി പൊലീസിന് വ്യക്തമായി. ഏറ്റവും ഒടുവില്‍ സിഗ്നല്‍ ലഭിച്ചത് മംഗലാപുരം ടവര്‍ പരിസരത്തു നിന്നാണ്. ദിവ്യ സഞ്ചരിച്ചുകൊണ്ടിരിക്കുകയാകുമെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍, പൊലീസിനെ വഴിതെറ്റിക്കാന്‍ പ്രേംകുമാര്‍ നടത്തിയ നീക്കമായിരുന്നു അതിനു കാരണം. ദിവ്യയുടെ മൊബൈല്‍ ഫോണ്‍ പ്രേംകുമാര്‍ നേത്രാവതി എക്സ്പ്രസിൽ ഉപേക്ഷിക്കുകയായിരുന്നു. നേത്രാവതി എക്സ്പ്രസിലെ ഒരു ബാത്ത്റൂമിനടുത്തുള്ള ഡസ്റ്റ് ബിന്നിലാണ് പ്രേംകുമാര്‍ ഫോണ്‍ ഉപേക്ഷിച്ചത്.
Read Also: ‘ചിരിമണി ചിലമ്പൊലി കേട്ടീല’; ദിലീപിന്റേയും കാവ്യയുടേയും ചിരി നിമിഷങ്ങൾ
എന്നാല്‍, പ്രേംകുമാര്‍ കാണിച്ച മറ്റൊരു അതിബുദ്ധി പൊലീസിന് സഹായമായി. ഭാര്യയെ കാണാനില്ലെന്ന പരാതി പൊലീസ് കൃത്യമായി അന്വേഷിക്കുന്നില്ലെന്ന് പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പ്രേംകുമാര്‍ പരാതി നല്കി. തുടര്‍ച്ചയായി അന്വേഷണ സംഘത്തിനെതിരെ പ്രേംകുമാര്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയതോടെ പൊലീസിന് പ്രേംകുമാറിനെ സംശയമായി. ഒടുവില്‍ അന്വേഷണം പ്രേംകുമാറിലേക്ക് എത്തുകയായിരുന്നു.