Latest News

നിങ്ങളെന്നും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കും: വാസുകി ഐഎഎസ് അവധിയില്‍

വ്യക്തിപരമായ കാരണങ്ങളാണ് അവധിയ്ക്ക് പിന്നിലെന്നും വാസുകി

k vasuki, കെ വാസുകി, collector vasuki,കളക്ടർ വാസുകി, vasuki ias,വാസുകി ഐഎഎസ്, vasuki leave, ie malayalam

തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തില്‍ നിന്നും ആറ് മാസത്തേക്ക് അവധിയെടുക്കുകയാണെന്ന് തിരുവനന്തപുരം കലക്ടര്‍ വാസുകി ഐഎഎസ്. വ്യക്തിപരമായ കാരണങ്ങളാണ് അവധിയ്ക്ക് പി്ന്നിലെന്നും വാസുകി പറഞ്ഞു. ഇത്രയും നാള്‍ തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി പറയുകയും ചെയ്തു വാസുകി.

“കഴിഞ്ഞ രണ്ട് വര്‍ഷം തനിക്ക് മനോഹരമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എനിക്കൊപ്പം എന്നും നിന്ന സര്‍ക്കാരിലേയും ജില്ലയിലേയും ആളുകള്‍ക്ക് നന്ദി,” വാസുകി ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ സ്ഥാനത്തു നിന്നു കൊണ്ട് കഴിയുന്നതിന്റെ പരമാവധി തിരുവനന്തപുരത്തെ സേവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും തന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും, തിരുവന്തപുരം എന്നും തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: നിങ്ങള്‍ ചരിത്രം സൃഷ്ടിക്കുകയാണ്, ‘ഓ പോട്’: വോളന്റിയര്‍മാര്‍ക്ക് ഊര്‍ജം പകര്‍ന്ന് വാസുകി ഐഎഎസ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Trivandrum collector vasuki ias goes for six month leave

Next Story
രാജ്യത്ത് മോദി പേടിയുണ്ട്, എന്നാൽ കേരളത്തിൽ പിണറായി പേടിയില്ല: മുഖ്യമന്ത്രിSarfaesi Act, സര്‍ഫാസി നിയമം, Pinarayi Vijayan, പിണറായി വിജയന്‍, Kerala Assembly, നിയമസഭ, Farmers, കര്‍ഷകര്‍, ie malayalam Sarfesi Act issue, legal assembly, cm pinarayi vijayan, ramesh chennithala, banks
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express