വനിതാ മതിൽ: ടെക്കികളെ പങ്കെടുപ്പിക്കാൻ ടെക്നോപാർക്ക് സിഇഒയ്ക്ക് കളക്ടറുടെ കത്ത്

നേരത്തെ സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു

vanitha mathil,വനിത മതിൽ, ടെക്കികൾ, techno park employees, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
വനിതാ മതിൽ

തിരുവനന്തപുരം: വനിതാ മതിലിൽ ടെക്കികളെയും പങ്കെടുപ്പിക്കാൻ നിർദേശവുമായി കളക്ടർ. തിരുവനന്തപുരം ടെക്നോ പാർക്കിലെ ജീവനക്കാരെ വനിത മതിലിൽ പങ്കെടുപ്പിക്കണമെന്ന് ചൂണ്ടികാട്ടി ജില്ല കളക്ടർ ടെക്നോപാർക്ക് സിഇഒയ്ക്ക് കത്ത് നൽകി. വനിതാ മതിലിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് നേരത്തെ തന്നെ വിവാദമായിരുന്നു.

സാങ്കേതിക സര്‍വകലാശാല ജനുവരി ഒന്നിന് നടത്താനിരുന്ന എട്ട് പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. ഇതും വനിതാ മതിന്റെ പശ്ചാത്തലത്തിലാണ് എന്ന ആരോപണം ശക്തമാണ്. ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. മാറ്റിവെച്ച പരീക്ഷകൾ ജനുവരി 14ന് നടത്തുമെന്നാണ് അറിയിപ്പ്.

വനിതാ മതിലില്‍ പങ്കെടുക്കുന്നവര്‍ക്ക് ആംബുലന്‍സ് സൗകര്യമൊരുക്കണമെന്ന കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ഉത്തരവും വിവാദത്തിലായിരുന്നു. കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന സംഘാടക സമിതി യോഗത്തിന്റെ ഏഴാം നമ്പര്‍ തീരുമാനമായാണ് ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മെഡിക്കല്‍ സംഘത്തെ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Trivandrum collector notice techno park ceo vanitha mathil

Next Story
‘വിട്ടു നിന്നത് മുഖപത്രത്തിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍’; കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിkunjalikutty, muslim league, triple talaq, loksabha, ie malayalam, കുഞ്ഞാലിക്കുട്ടി, മുത്തലാഖ് ബില്ല്, മുസ്ലീം ലീഗ്, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com