തിരുവനന്തപുരം: വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ക്ക് പ്രത്യേക യാത്ര സൗകര്യമൊരുക്കി കെഎസ്‌ആര്‍ടിസി രംഗത്ത്. കനത്ത മഴമൂലം നെടുന്പാശേരി വിമാനത്താവളം അടച്ച സാഹചര്യത്തില്‍ ഇവിടെയിറങ്ങേണ്ടിയിരുന്ന ചില വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചു വിട്ടിരുന്നു. ഈ വിമാനങ്ങളില്‍ എത്തുന്ന യാത്രക്കാരെ കൊച്ചിയില്‍ എത്തിക്കുന്നതിനാണ് കെഎസ്‌ആര്‍ടിസി സ്പെഷല്‍ സര്‍വീസ് നടത്തുന്നത്.

കനത്ത മഴയെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാലു ദിവസത്തേയ്ക്ക് അടച്ചു. 18-ാം തീയതി വരെ (ശനിയാഴ്ച) വിമാനത്താവളം പ്രവര്‍ത്തിക്കില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കനത്ത മഴയിൽ റൺവേയും വിമാനത്താവള പരിസരങ്ങളും വെളളം കയറിയ പശ്ചാത്തലത്തിലാണ് തീരുമാനം. നെടുമ്പാശ്ശേരിയിലേക്കുളള വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.

കൊച്ചിയിൽനിന്നുളള എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ വിദേശ വിമാന സർവീസുകൾ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. വൈകിട്ട് അഞ്ചിനുളള അബുദാബി വിമാനത്തിലും രാത്രി 11.40 നുളള ഷാർജ വിമാനത്തിലും പോകേണ്ട യാത്രക്കാർ തിരുവനന്തപുരത്ത് എത്തണം.

പുലര്‍ച്ചെ നാല് മുതല്‍ ഏഴുവരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്‍ക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ പിന്നീട് മഴ കനത്തതോടെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഉച്ചയ്ക്ക് രണ്ടു മണി വരെ സർവീസ് പൂർണമായും നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.