Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

പ്രതിദിന കേസുകൾ കൂടുന്നു; രോഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ

അഞ്ച് ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ടിപിആര്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍. രാജ്യത്ത് തന്നെ ഏറ്റവും അധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്.

ടിപിആര്‍ 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണായിരിക്കും. അത്യാവശ്യ കടകള്‍ക്ക് മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. 12-18 ശതമാനത്തിനുള്ളില്‍ ടിപിആര്‍ തുടരുന്ന മേഖലകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും.

ആറ്-പന്ത്രണ്ട് ശതമാനം ടിപിആര്‍ രേഖപ്പെടുത്തുന്ന സ്ഥലങ്ങളില്‍ സെമി ലോക്ക്ഡൗണ്‍ ആയിരിക്കും. ആറ് ശതമാനത്തിന് താഴ രോഗവ്യാപന നിരക്കുള്ള ഇടങ്ങളില്‍ മാത്രമാണ് ഇളവുകള്‍ അനുവദിക്കുക. നേരത്തെ ടിപിആര്‍ 24 ന് മുകളിലുള്ള പ്രദേശങ്ങളിലായിരുന്നു ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് പതിമൂവായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. എറണാകുളം, മലപ്പുറം ജില്ലകളിലാണ് സജീവ കേസുകള്‍ കൂടുതല്‍.

Also Read: കൊച്ചി മെട്രോ സർവീസുകൾ ജൂലൈ ഒന്നു മുതൽ പുനരാരംഭിക്കും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Triple lockdown according tpr kerala covid

Next Story
കേരളത്തെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങളിൽനിന്ന് വിട്ടു നിൽക്കണം: വ്യവസായ മന്ത്രിP Rajeev, പി രാജീവ്, Minister of Industry, വ്യവസായ മന്ത്രി, kitex, kitex garments, sabu m jacob, twenty 20, twenty 20 kizhakkambalam, kitex new projects, ie malalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com