കായൽ കൈയ്യേറ്റത്തിൽ നടൻ ജയസൂര്യയ്ക്ക് തിരിച്ചടി

ചെലവന്നൂർ കായലിലെ മൂന്നേ മുക്കാൽ സെന്റ് പുറമ്പോക്ക് ഭൂമി അനധികൃതമായി കൈയ്യേറി ചുറ്റുമതിലും ബോട്ടു ജെട്ടിയും നിർമ്മിച്ചുവെന്നാണ് ജയസൂര്യയ്ക്ക് എതിരായ ആരോപണം

jayasurya, accident, injured, ജയസൂര്യ, പരിക്ക്, shooting, location, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കായൽ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ നടൻ ജയസൂര്യ നൽകിയ ഹർജി തദ്ദേശ ട്രൈബ്യൂണൽ തളളി. തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലാണ് ജയസൂര്യയുടെ ഹർജി തളളിയത്. ചെലവന്നൂർ കായൽ കൈയ്യേറി ബോട്ട് ജെട്ടി നിർമ്മിച്ചത് പൊളിക്കാൻ കൊച്ചി കോർപ്പറേഷൻ ജയസൂര്യയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് ജയസൂര്യ നൽകിയ ഹർജിയാണ് ട്രൈബ്യൂണൽ തളളിയത്. ട്രൈബ്യൂണലിന്റെ വിശദമായ ഉത്തരവ് നാളെ പുറത്തിറങ്ങും.

ചെലവന്നൂർ കായലിലെ മൂന്നേ മുക്കാൽ സെന്റ് പുറമ്പോക്ക് ഭൂമി അനധികൃതമായി കൈയ്യേറി ചുറ്റുമതിലും ബോട്ടു ജെട്ടിയും നിർമ്മിച്ചുവെന്നാണ് ജയസൂര്യയ്ക്ക് എതിരായ ആരോപണം. ഇത് പൊളിച്ചുനീങ്ങാൻ കൊച്ചി കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെയാണ് ജയസൂര്യ തദ്ദേശ ട്രൈബ്യൂണലിനെ സമീപിച്ചത്.

പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് ജയസൂര്യയ്ക്ക് എതിരെ മൂവാറ്റുപുഴ കോടതിയിൽ പരാതി നൽകിയത്. പരാതിയെത്തുടര്‍ന്ന് അനധികൃത നിര്‍മ്മാണം 14 ദിവസത്തിനകം പൊളിച്ചുനീക്കാന്‍ ജയസൂര്യക്ക് കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. പക്ഷേ ജയസൂര്യ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റുകയോ കോർപ്പറേഷൻ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Tribunal rejected jayasurya petition on land issue

Next Story
എന്തുകൊണ്ട് ആയുധം ഇതുവരെ കണ്ടെത്തിയില്ല? ഷുഹൈബ് വധത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
The moderation of comments is automated and not cleared manually by malayalam.indianexpress.com