Latest News
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

മരം മുറി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

നിയമവിരുദ്ധമായ ഉത്തരവാണ് ഇറക്കിയതെന്നും ഉത്തരവിന് പിന്നിൽ രാഷ്ട്രീയ-ഉദ്യോഗസ്ഥ സ്വാധീനം ഉണ്ടെന്നും അധികാര ദുർവിനിയോഗം നടന്നെന്നും ഹർജി ഭാഗം ആരോപിച്ചു

Kerala Highcourt,കേരള ഹൈക്കോടതി, Minority Welfare, ന്യൂനപക്ഷ ക്ഷേമം, UDF government, Muslim minority welfare, Kerala Minority, Highcourt news, Kerala news, highcourt of kerala, ie malayalam

കൊച്ചി: പട്ടയ ഭൂമിയിലെ മരം മുറി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പ്രത്യേക സംഘം അന്വേഷണം തുടരുകയാണെന്നുമുള്ള സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഹര്‍ജി തളളിയത്.

മരംമുറിയില്‍ 110 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായി എജി അറിയിച്ചു. സിബിഐ അന്വേഷണത്തിന് ആവശ്യമായ കാരണങ്ങള്‍ പറയുന്നില്ലന്നും ഹര്‍ജി രാഷ്ട്രീയ പ്രേരിതവും പ്രശസ്തി ലക്ഷ്യം വച്ചുള്ളതാണന്നും എജി ചൂണ്ടിക്കാട്ടി.

നിയമവിരുദ്ധമായ ഉത്തരവാണ് ഇറക്കിയതെന്നും ഉത്തരവിനു പിന്നില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ സ്വാധീനമെുണ്ടെന്നും അധികാര ദുര്‍വിനിയോഗം നടന്നെന്നുമായിരുന്നു ഹര്‍ജി ഭാഗത്തിന്റെ ആരോപണം.

Also Read: കോവിഡ് ചികിൽസ: സ്വകാര്യ മുറികളുടെ നിരക്കുകൾ ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന ഉത്തരവ് ഹൈക്കോടതി തടഞ്ഞു

ന്യൂനതകള്‍ കണ്ടെത്തി കോടതി മടക്കിയ ഹര്‍ജി പുതുക്കി പൊതുതാല്‍പ്പര്യ ഹര്‍ജിയായി സമര്‍പ്പിച്ചത് ഫയലില്‍ സ്വീകരിച്ച കോടതി രാവിലെ വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റുകയായിരുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി മലയാളി പി. പുരുഷോത്തമനാണ് കോടതിയെ സമീപിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Tree felling cbi investigation petition high court519982

Next Story
പ്ലാച്ചിമടയിലെ കൊക്കക്കോള ബോട്ട്ലിങ് പ്ലാന്റ് ഇനി കോവിഡ് ചികിത്സാ കേന്ദ്രംCoCo Cola, Palakkad, Covid Treatment Centre
The moderation of comments is automated and not cleared manually by malayalam.indianexpress.com