കൊച്ചി: മുട്ടിൽ മരം മുറിക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി നേരിട്ട് കേൾക്കും. കേസ് കൂടുതൽ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. നിരവധി രേഖകളും നിയമവശവും പരിഗണിക്കാനുണ്ടെന്നും കേസിൽ നേരിട്ടുള്ള വാദമാണ് നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹർജിക്കാർ രണ്ട് മാസമായി ഇടക്കാല ഉത്തരവിന്റെ ആനുകൂല്യത്തിലാണെന്നും കസ്റ്റഡിയിൽ കിട്ടാതെ അന്വേഷണം മുന്നോട്ട് പോകില്ലെന്നും പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇടക്കാല ഉത്തരവ് നീട്ടരുതെന്നും ഡിജിപി വ്യക്തമാക്കി. വന ഭൂമിയിൽ നിന്ന് ഈട്ടിത്തടി വെട്ടിക്കടത്തിയെന്നാരോപിച്ചാണ് പ്രതികൾക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുള്ളത്.
Read More: മരം മുറി പിണറായി സര്ക്കാര് വിജയകരമായി നടത്തിയ കൊള്ള: രമേശ് ചെന്നിത്തല
വയനാട്ടിൽ 600 കോടിയുടെ ഈട്ടിത്തടി കെട്ടിക്കിടക്കുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ ജാമ്യഹർജികളാണ് ജസ്റ്റിസ് അശോക് മേനോൻ പരിഗണിച്ചത്.