മരം മുറിയിൽ സിബിഐ അന്വേഷണം: ഹർജിയിൽ ന്യൂനത, ഹൈക്കോടതി മടക്കി

പൊതുതാല്‍പര്യ ഹർജി സ്വകാര്യ താൽപര്യ ഹർജിയായി ഫയൽ ചെയ്തിരിക്കുകയാണന്ന് കോടതി നിരീക്ഷിച്ചു

high court, kerala news, ie malayalam

കൊച്ചി: പട്ടയ ഭൂമിയിലെ മരം മുറി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍ ന്യൂനതകൾ കണ്ടെത്തി ഹൈക്കോടതി മടക്കി.

പൊതുതാല്‍പ്പര്യ ഹർജി സ്വകാര്യ താൽപ്പര്യ ഹർജിയായി ഫയൽ ചെയ്തിരിക്കുകയാണന്ന് കോടതി നിരീക്ഷിച്ചു. ഹർജി പൊതുതാൽപ്പര്യമുള്ളതാണന്ന് തോന്നുമെങ്കിലും സ്വകാര്യ ഹർജിയാണെന്നും കോടതി അഭിപ്രായപ്പെട്ടു. കേസിൽ ഹർജിക്കാരൻ്റെ അഭിഭാഷകൻ ഹാജരായില്ല.

മരം മുറിയിൽ രാഷ്ടീയ – ഉദ്യാഗസ്ഥ തലങ്ങളിലുള്ളവർക്ക് ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഡൽഹി മലയാളി പി. പുരുഷോത്തമനാണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ സിബിഐയെ കക്ഷി ചേർത്തിട്ടില്ലന്നും ജസ്റ്റിസ് എൻ.അനിൽകുമാർ ചൂണ്ടിക്കാട്ടി.

ഹർജി ദുഷ്ടലാക്കോടെയുള്ളതാണന്നും ഹൈക്കോടതി നിബന്ധനകള്‍ പാലിച്ചിട്ടില്ലന്നും അഡ്വക്കറ്റ് ജനറൽ ചുണ്ടിക്കാട്ടി. ഹർജി പിഴവുകൾ തിരുത്താനായി കോടതി രജിസ്ട്രിക്ക് അയച്ചു.

Also Read: മുട്ടില്‍ മരം മുറി: ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Tree felling case kerala high court cbi

Next Story
ലക്ഷദ്വീപ്: ബീച്ച് റോഡ് നിർമാണത്തിനെതിരായ അപ്പീൽ ഹൈക്കോടതി തള്ളിLakshadweep Issue, ലക്ഷദ്വീപ്, Kerala High Court, കേരള ഹൈക്കോടതി, Central Government, കേന്ദ്ര സര്‍ക്കാര്‍, Prabhul Patel, BJP, Save Lakshadweep, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com