Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

അപൂർവ രോഗം ബാധിച്ച കുട്ടിയുടെ ചികിത്സ; ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം

കുട്ടിയുടെ ചികിത്സക്ക് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു

പ്രതീകാത്മക ചിത്രം

കൊച്ചി: സ്പൈനൽ മസ്കുലാർ അട്രോഫി രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന കുട്ടിയെ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി മെഡിക്കൽ ബോർഡിന് നിർദേശം നൽകി. കോടതി നിർദേശ പ്രകാരം ശിശുരോഗ വിദഗ്ധർ അടങ്ങുന്ന ആറംഗ ബോർഡ്‌ രൂപീകരിച്ചതായി സർക്കാർ അറിയിച്ചു.

മരുന്ന് കുത്തിവയ്ക്കുന്നതിന് കുട്ടിയെ 16 മണിക്കൂർ വെന്റിലേറ്ററിൽ നിന്ന് മാറ്റേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ സമാന ആരോഗ്യ സാഹചര്യമുള്ള കുട്ടികൾക്ക് വിജയകരമായി കുത്തിവയ്പ് നൽകിയിട്ടുണ്ടെന്ന് ഹർജിക്കാർ വ്യക്തമാക്കി. ചികൽസയ്ക്ക് കൂട്ട ധനസമാഹരണത്തിന് നടപടി നടക്കുന്നുണ്ടെന്നും ഹർജി ഭാഗം ബോധിപ്പിച്ചു.

മകൻ ഇർഫാന്റെ ചികിൽസ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് പെരിന്തൽമണ്ണ സ്വദേശി ആരിഫ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ പരിഗണിച്ചത്.

Read More: കേരളം കൈകോർത്തു; കുഞ്ഞു മുഹമ്മദിന്റെ ചികിത്സയ്ക്കായി 18 കോടി അക്കൗണ്ടിലെത്തി

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഒന്നര വയസുകാരന്‍ മുഹമ്മദിന് മരുന്ന് വാങ്ങുന്നതിനായുള്ള 18 കോടി രൂപ അടുത്തിടെ ജനകീയ സമാഹരണത്തിലൂടെ ലഭ്യമാക്കിയിരുന്നു.

മുഹമ്മദിന് മരുന്ന് വേണമെന്ന് അഭ്യർഥിച്ചുകൊണ്ടുള്ള സഹോദരി അഫ്രയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പുറമെ മലയാളം മാധ്യമങ്ങളും ഈ വിഷയം ഏറ്റെടുത്തതോടെ ദിവസങ്ങൾക്കുള്ളിൽ ചികിത്സയ്ക്കുള്ള പണം സമാഹരിക്കാൻ കഴിഞ്ഞിരുന്നു.

പതിനായിരത്തിലൊരാൾക്ക് മാത്രം വരുന്ന അപൂർവ രോഗമാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി. ഇതിനായുള്ള സോള്‍ജെന്‍സ്മ എന്ന മരുന്ന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യേണ്ടതുണ്ട്. ഒരു ഡോസിന് 18 കോടി രൂപയാണ് ഈ മരുന്നിന്റെ വില.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Treatment of spinal muscular atrophy patient kerala government reply on high court

Next Story
മിനിമം കൂലി നിയമം നടപ്പിലാക്കണം; കിറ്റെക്സിനു നൽകിയ നോട്ടീസിൽനിന്ന് തൊഴിൽ വകുപ്പ് പിന്മാറിkitex, kitex garments, sabu m jacob, twenty 20, twenty 20 kizhakkambalam, kitex new projects, ie malalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express