തിരുവനന്തപുരം: ഒക്ടോബർ രണ്ടിന് ട്രഷറികൾ തുറന്നു പ്രവർത്തിക്കുമെന്ന് ധനമന്ത്രിയുടെ ഓഫീസ്. രണ്ടിന് ട്രഷറികൾ തുറന്നുപ്രവർത്തിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. ശമ്പളം മാറ്റിയെടുക്കാൻ നിയോഗിക്കപ്പെട്ടിട്ടുളള ഡിഡിഒമാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വെളളിയാഴ്ച മുതൽ ബാങ്കുകൾക്ക് അവധിയാണ്. വെളളി മുതൽ തിങ്കൾവരെ ബാങ്കുകൾ അടഞ്ഞുകിടക്കും. മ​ഹാ​ന​വ​മി, വി​ജ​യ​ദ​ശ​മി, ഞാ​യ​ര്‍, ഗാ​ന്ധി​ജ​യ​ന്തി എ​ന്നീ അ​വ​ധി ദി​വ​സ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ അ​ടു​ത്ത​ടു​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ