തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടൽ ഭാഗത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി. സുപ്രീം കോടതി വിധിയെ മറികടന്ന് ഇക്കുറി കൂടുതൽ ദിവസത്തേക്കാണ് സംസ്ഥാന സർക്കാർ ട്രോളിംഗ് നിരോധിച്ചിരിക്കുന്നത്.

ആകെ 47 ദിവസം ട്രോളിംഗ് ഏർപ്പെടുത്താനായിരുന്നു സുപ്രീം കോടതി വിധി. എന്നാൽ സംസ്ഥാന സർക്കാർ അഞ്ച് ദിവസം കൂടി ഇതോടൊപ്പം അധികമായി കൂട്ടിച്ചേർത്തു. ഇതോടെ ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ നീളും.

മത്സ്യങ്ങളുടെ പ്രജനനം കൂടുതലായി നടക്കുന്ന ഈ കാലത്ത് യന്ത്രവത്കൃത ബോട്ടുകൾ കടലിൽ ഇറക്കരുതെന്നാണ് ചട്ടം. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഈ സമയത്ത് ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്‌സ്മെന്റും കടലിൽ പട്രോളിംഗ് ശക്തമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്നവരെ പിടികൂടി കര്‍ശന പിഴ ചുമത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook