Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

ഒന്നര നൂറ്റാണ്ടിന് അപ്പുറത്ത് നിന്നൊരു പൈതൃക തീവണ്ടി; ഒരു ഇടുക്കിക്കാരന്റെ യാത്രാനുഭവം

കൊച്ചിയെന്ന മഹാനഗരത്തിൽ ഒരു ശരാശരി മലയോര പ്രദേശക്കാരൻ നേരിടേണ്ടി വരുന്ന പരിഹാസങ്ങളിൽ പ്രധാനമാണ് നിങ്ങളുടെ നാട്ടിൽ ട്രെയിനുണ്ടോ? എന്നത്

heritage train service, booking, coal train, കൽക്കരി ട്രെയിൻ, travel experience, യാത്ര വിവരണം, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,

പഠനത്തിന് വേണ്ടിയാണ് ആദ്യമായി സ്വന്തം നാടായ ഇടുക്കി വിട്ട് മെട്രോ നഗരമായ കൊച്ചിയിൽ എത്തുന്നത്. കൊച്ചിയെന്ന മഹാനഗരത്തിൽ ഒരു ശരാശരി മലയോര പ്രദേശക്കാരൻ നേരിടേണ്ടി വരുന്ന പരിഹാസങ്ങളിൽ പ്രധാനമാണ് നിങ്ങളുടെ നാട്ടിൽ ട്രെയിനുണ്ടോ? എന്നത്. അതിനെയൊക്കെ പ്രതിരോധിച്ചത് മൂന്നാറിൽ സായിപ്പ് പായിച്ച തീവണ്ടിയുടെ പേര് പറഞ്ഞായിരുന്നു.

ഇനി പരിഹസിക്കാൻ വരുന്നവരോട് എനിക്ക് ചോദിക്കാൻ ഒരു മറുചോദ്യമുണ്ട്. നിങ്ങൾ ആരെങ്കിലും ഒന്നര നൂറ്റണ്ട് പഴക്കമുള്ള തീവണ്ടിയിൽ യാത്ര ചെയ്തിട്ടുണ്ടോ? അതും കൽക്കരി തീവണ്ടിയിൽ?

ഇന്നു രാവിലെയാണ് എന്നെ തേടി ആ ഭാഗ്യം എത്തിയത്. എറണാകുളം സൗത്ത് സ്റ്റേഷനിൽ ഒരു പൈതൃക ട്രെയിൻ വന്നിട്ടുണ്ടെന്നറിഞ്ഞ് അത് റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ അങ്ങനെയൊരു യാത്ര ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ഫോട്ടോയും വീഡിയോയും പകർത്തുക, കിട്ടാവുന്ന വിവരം ശേഖരിക്കുക, ഇത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. എന്നാൽ അപ്രതീക്ഷിതമായി ട്രെയിനിൽ കയറി യാത്ര ചെയ്യാൻ ഞാൻ തീരുമാനിയ്ക്കുകയായിരുന്നു.

ഏറെ ആകാംക്ഷയും കൗതുകത്തോടെയുമാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്. 10.30ന് എത്തുമെന്ന് പറഞ്ഞ 165 വർഷം പഴക്കമുള്ള ഇഐആർ 21 എന്ന കൽക്കരി ട്രെയിനിനായുള്ള കാത്തിരിപ്പ് 11 വരെ നീണ്ടു. ഒടുവിൽ അവനെത്തി, നൂറ്റാണ്ടിന്റെ പ്രൗഢിയോടെ സൗത്ത് റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലേയ്ക്ക് കൂകി വിളിച്ച് പുകതുപ്പി വന്നു നിന്നു. അത് കണ്ടപ്പോൾ ആദ്യം മനസിൽ വന്നത് പാഥേർ പാഞ്ചാലിയില്‍ അപ്പുവും ദുർഗ്ഗയും ആദ്യമായി ട്രെയിന്‍ കാണുന്ന രംഗമായിരുന്നു.

ചെണ്ടമേളവും താലപ്പൊലിയുമായി റെയിൽവേ അധികൃതർ നൂറ്റാണ്ടിന്റെ തലയെടുപ്പുമായി എത്തിയ ആ ‘തീവണ്ടി രാജാവി’നെ വരവേറ്റു. എന്നെ പോല തന്നെ ഏറെ ആകാംക്ഷയും അത്ഭുതവും ചുറ്റുമുള്ള ഓരോരത്തരുടെ കണ്ണിലും കാണാമായിരുന്നു. ക്യാമറ കണ്ണുകൾ ഒന്നൊന്നായി മിന്നി. പിന്നീട് ട്രെയിനിലേയ്ക്ക് കയറുമ്പോഴും ആകാംക്ഷ വർധിച്ചു വന്നു. ട്രെയിനിലെ ആദ്യ മുപ്പത് യാത്രക്കാരിലൊരാളായി ഞാനും. യാത്ര ആരംഭിക്കുമ്പോൾ ആകാംക്ഷയോടൊപ്പം അഭിമാനവും തെല്ല് അഹങ്കാരവും തോന്നി.

ഒരുപാട് ട്രെയിൻ യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു കൽക്കരിയിൽ ഓടുന്ന യഥാർത്ഥ ‘തീവണ്ടി’ നൽകിയത്. അതിലെ യാത്ര മാത്രമല്ല, യാത്രയിലെ കാഴ്ചകളും മനോഹരമായിരുന്നു. ഹാർബർ ടെർമിനസിലേക്കായിരുന്നു യാത്ര.

Read Also: കൊച്ചിയിൽ ചൂളം വിളിച്ച് പൈതൃക തീവണ്ടി

പൈതൃക ട്രെയിനിൽ പൈതൃക പാതയിലൂടെയുള്ള യാത്ര, അതാണ് ശരിയായ വിശേഷണം. നേവൽ ബെയ്സും ഷിപ്പ് യാർഡും പഴയ വിമാനത്താവളവും ഒക്കെ കടന്ന് ഹാർബർ ടെർമിനസിലെത്തുമ്പോൾ കാഴ്ചകൾ ഒരുപാട് മിന്നിമാഞ്ഞു. എല്ലാം മനസിനെ സ്പർശിച്ചു എന്നു തന്നെ പറയണം. കടന്ന് പോയ വഴികളിലെല്ലാം കണ്ടത് അത്ഭുതം നിറഞ്ഞ കണ്ണുകളായിരുന്നു. ജീവിതത്തിലാദ്യമായാണ് പലരും കൽക്കരിയിൽ ഓടുന്ന ട്രെയിൻ കാണുന്നത്. ഞങ്ങളിൽ തന്നെ ഭൂരിപക്ഷവും ഇത്തരത്തിൽ ഒരു ട്രെയിനിൽ നടത്തുന്ന ആദ്യ യാത്രയായിരുന്നു ഇത്.

ട്രെയിനുകളെ ഏറെ സ്‌നേഹിക്കുന്ന, ട്രെയിൻ കളിപ്പാട്ടങ്ങളുടെ വലിയ ശേഖരമുള്ള ആറ് വയസുകാരൻ നന്ദൻ മുതൽ റിട്ടയേർഡ് ജീവിതം ആസ്വദിക്കുന്ന ദമ്പതിമാർ വരെ, വിവിധ പ്രായത്തിലുള്ളവർ ട്രെയിൻ യാത്രയിൽ എനിക്കൊപ്പം ഉണ്ടായിരുന്നു. പത്ര വാർത്ത കണ്ടിട്ടാണ് പലരും എത്തിയത്. ലക്ഷ്യം ഒന്ന് മാത്രം, നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ട്രെയിൻ യാത്ര എങ്ങനെയായിരുന്നു എന്നൊന്ന് അറിയണം.

ആദ്യ യാത്ര പൂർത്തിയാക്കി തിരിച്ച് അതേ പാതയിലൂടെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ പലരുടെയും മുഖത്ത് ആ സന്തോഷം പ്രകടമായിരുന്നു. വളരെ കുറച്ച് ആളുകൾക്ക് മാത്രം ലഭിച്ച ഭാഗ്യത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിന്റെ സന്തോഷവും അഭിമാനവും എന്റെയുള്ളിലും ഉണ്ടായിരുന്നു.

ഇഐആർ 21ന്റെ ചരിത്രം

ഇംഗ്ലണ്ടിലെ കിറ്റ്സൺ, തോംസൺ ആൻഡ് ഹെവിസ്റ്റൺ 1855ൽ നിർമ്മിച്ചതാണ് ഇഐആർ 21 എന്ന ഈ കൽക്കരി എഞ്ചിൻ. അവിടെ നിന്ന് കപ്പൽ മാർഗം ഇന്ത്യയിലെത്തിച്ച എഞ്ചിൻ നീണ്ട 55 വർഷക്കാലം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കുതിച്ചു പാഞ്ഞു. 1909ൽ സർവീസ് നിർത്തിയ ട്രെയിൻ ജാമൽപൂർ വർക്ക്ഷോപ്പിലും ഹൗറ സ്റ്റേഷനിലും പ്രദർശന വസ്തുവായിരുന്നു.

ഒരു നൂറ്റാണ്ട് കാലം പ്രദർശന വസ്തുവായിരുന്ന എഞ്ചിൻ 2010ലാണ് അറ്റകുറ്റ പണി പൂർത്തിയാക്കി വീണ്ടും സഞ്ചാര യോഗ്യമാക്കിയത്. പേരാമ്പൂരിലെ ലോക്കോ വർക്ക്ഷോപ്പിലായിരുന്നു അറ്റകുറ്റപണികൾ നടത്തിയത്. ഇതിന് ശേഷമാണ് ഇഐആർ പൈതൃക സർവീസ് നടത്തുന്നതിന് പുറപ്പെട്ടത്. ഇന്ത്യൻ റെയിൽവേയുടെ പൈതൃകവും പ്രൗഡിയും വിളിച്ചോതി റെയിൽവേ ട്രാക്കിൽ വീണ്ടും ചൂളം വിളിയ്ക്കുകയാണ് ഇഐആർ 21.

ഇഐആർ 21 കൊച്ചിയിൽ

വിവിധ സ്ഥലങ്ങളിലാണ് ഇഐആർ 21 സർവീസ് നടത്തും. കന്യാകുമാരിയിൽ നിന്നുമാണ് ഈ കൽക്കരി എഞ്ചിൻ ഇപ്പോൾ എറണാകുളത്ത് എത്തിയത്. ട്രക്ക് മാർഗമാണ് എഞ്ചിൻ കൊച്ചിയിലെത്തിച്ചത്. ഫെബ്രുവരി ഏഴ്, പത്ത് തിയ്യതികളില്‍ നാഗര്‍കോവിലില്‍ നിന്നും കന്യാകുമാരിയിലേക്ക് പൈതൃക തീവണ്ടിയുടെ സര്‍വ്വീസ് നടത്തിയിരുന്നു.

എറണാകുളത്തും രണ്ട് ദിവസമാണ് സർവീസ് നടത്താൻ നിലവിൽ റെയിൽവേ ഉദ്ദേശിച്ചിരിക്കുന്നത്. നാളെയും പൈതൃക ട്രെയിൻ എറണാകുളം സൗത്തിൽ നിന്ന് ഹാര്‍ബര്‍ ടെര്‍മിനസിലേയ്ക്കാണ് സർവീസ്. ഫെബ്രുവരി 24ന് മാത്രമായിരിയ്ക്കും പൈതൃക ട്രെയിൻ എറണാകുളത്ത് നിന്നും പോകുക. ഇതിന് മുമ്പ് യാത്ര ചെയ്യാൻ കൂടുതൽ ആളുകൾ എത്തുകയാണെങ്കിൽ കൂടുതൽ സർവീസ് നടത്താൻ തയ്യാറാണെന്ന് സ്റ്റേഷൻ മാസ്റ്റർ ബാലകൃഷ്ണ പണിയ്ക്കർ അറിയിച്ചു.

എഞ്ചിനിൽ ഉപയോഗിയ്ക്കാൻ മേട്ടുപാളയത്ത് നിന്നാണ് കൽക്കരി എത്തിച്ചത്. 11 ടൺ കൽക്കരിയാണ് ഇതിനായി എറണാകുളത്ത് എത്തിച്ചിരിയ്ക്കുന്നത്. ഇവിടെ നിന്നും പാലക്കാട്ടേയ്ക്കാണ് ഇഐആർ 21 പോവുക. എന്നാൽ സർവീസ് നടത്തുമോ എന്ന കാര്യം വ്യക്തമല്ല.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Travel experience in coal train in kochi

Next Story
എന്‍എസ്എസുമായി സഹകരിക്കാന്‍ തയ്യാറെന്ന് കോടിയേരിkodiyeri-nss
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express