scorecardresearch
Latest News

തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയിൽ പോകാനില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

ക്ഷേത്രത്തിൽ വൈരുദ്ധ്യതിഷ്ടിത വാദം നടപ്പാക്കില്ലെന്നും പത്മകുമാർ

തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയിൽ പോകാനില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്

തിരുവനന്തപുരം: തന്റെ വീട്ടിലെ സ്ത്രീകളാരും ശബരിമലയിൽ പോകാനില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. ശബരിമലയുടെ ആചാരം അറിയാവുന്ന സ്ത്രീകൾ ശബരിമലയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയാരുന്നു പത്മകുമാർ.

ക്ഷേത്രങ്ങളിൽ വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദം നടപ്പാക്കില്ല. ഇന്ത്യൻ ഭരണഘടന അനുസരിച്ചും ആചാരപരമായും പ്രവർത്തിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. മൂന്നാം തീയതി ബുധനാഴ്ച ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ ശബരിമല സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യും.

ബുധനാഴ്ച ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുന്ന കാര്യവും പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലയ്ക്കലില്‍ 100 ഹെക്ടര്‍ സ്ഥലം കൂടി അനുവദിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. നിലവിലുള്ള സൗകര്യങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കും. പത്മകുമാര്‍ പറഞ്ഞു.

Read More: പതിനെട്ടാം പടിയില്‍ നായിക നൃത്തം ചെയ്തിട്ടുണ്ടെന്ന് എന്‍എസ് മാധവന്‍; തെളിവായി ഗാന രംഗവുമായി സോഷ്യൽ മീഡിയ

ഒക്ടോബർ പതിനെട്ട് തുലാം മാസം ഒന്നിന് ശബരിമല നട തുറക്കുന്നതിനാൽ അതിന് മുമ്പ് ഇക്കാര്യത്തിൽ​ തീരുമാനമെടുക്കേണ്ടി വരും എന്നതിനാലാണ് ഇക്കാര്യത്തിൽ​ വേഗത്തിൽ നടപടികളുമായി ബോർഡ് മുന്നോട്ട് പോകുന്നതെന്നാണ് റിപ്പോർട്ട്. സുപ്രീം കോടതി വിധി സംബന്ധിച്ച് തന്ത്രിയുമായും പന്തളം രാജകുടുംബാംഗങ്ങളുമായും ദേവസ്വം ബോർഡ് ചർച്ച നടത്തുമെന്ന് അറിയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Travancore devaswam board president a padmakumar on sabarimala verdict