തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ചൊഴിഞ്ഞ എ.കെ.ശശീന്ദ്രനു പകരം ആരു മന്ത്രിയാവണമെന്നു തീരുമാനിക്കേണ്ടത് എൻസിപിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രിസ്ഥാനം എൻസിപിക്ക് അവകാശപ്പെട്ടതാണ്. എൻസിപിയുടെ അവകാശങ്ങളിൽ സിപിഎം ഇടപെടില്ലെന്നും കോടിയേരി വ്യക്തമാക്കി.

എസ്എസ്എൽസി പരീക്ഷാ നടത്തിപ്പിൽ തെറ്റുപറ്റിയെന്നും കോടിയേരി സമ്മതിച്ചു. പറ്റിയ പിഴവ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാർ പ്രശ്നത്തിൽ റവന്യൂ മന്ത്രിയെ നിലപാടിനെ കോടിയേരി തിരുത്തുകയും ചെയ്തു. ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റുന്ന കാര്യം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ്, റവന്യൂ വകുപ്പല്ല. കയ്യേറ്റവും കുടിയേറ്റവും രണ്ടാണ്. കയയേറ്റം നടക്കുന്നുണ്ടെങ്കിൽ നിയമാനുസൃതമായി നടപടി സ്വീകരിക്കും. പാർട്ടിഗ്രാമം എന്നൊന്ന് കേരളത്തിൽ ഇല്ലെന്നും കോടിയേരി പറഞ്ഞു. മൂന്നാറിൽ സർക്കാർ ഭൂമി കയ്യേറി സിപിഎം നേതാക്കൾ പാർട്ടി ഗ്രാമം സൃഷ്ടിച്ചുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ