scorecardresearch

ട്രാൻസ്പേഴ്‌സൺ അനന്യയുടെ ആത്മഹത്യ; ആശുപത്രിക്കെതിരെ അന്വേഷണം

ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദേശം

ട്രാൻസ്പേഴ്‌സൺ അനന്യയുടെ ആത്മഹത്യ; ആശുപത്രിക്കെതിരെ അന്വേഷണം

കൊച്ചി: ട്രാൻസ്പേഴ്‌സൺ അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് അന്വേഷണം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദേശം.

ആശുപത്രിക്കെതിരെ പരാതി ലഭിച്ച് ആറുമാസത്തിന് ശേഷമാണ് നടപടി. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ശസ്ത്രക്രിയ പരാജയപ്പെട്ടതാണ് അനന്യയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പരാതി. കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിക്കെതിരെയാണ് പരാതി.

കഴിഞ്ഞ ജൂലൈ 20നാണ് ഇടപ്പളളി ടോൾ ജംങ്ഷനു സമീപത്തെ ഫ്ലാറ്റിൽ അനന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചുവെന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു അനന്യയുടെ മരണം. തുടര്‍ന്ന്, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. അനന്യയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള നേതൃത്വത്തില്‍ ആശുപത്രിക്കു മുന്‍പിലും പ്രതിഷേധം നടന്നിരുന്നു.

2020 ലാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയമായത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ജോലി ചെയ്യാനും നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റു നില്‍ക്കാനും സാധിക്കുന്നില്ലെന്നും അനന്യ പറഞ്ഞിരുന്നു. മറ്റു ചില ഗുരതരമായ ശാരീരിക പ്രശ്‌നങ്ങളും നേരിട്ടിരുന്നതായി അനന്യ പറഞ്ഞിരുന്നു.

റേഡിയോ ജോക്കിയായ കേരളത്തിലെ ആദ്യ ട്രാന്‍സ് വ്യക്തിയായിരുന്നു അനന്യ. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ ട്രാന്‍സ് വ്യക്തിയുമാണ്.

Also Read: ഗൂഢാലോചനക്കേസ്: ചോദ്യം ചെയ്യൽ രണ്ടാം ദിനം, ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Transperson ananya kumari alex death inquiry against private hospital in kochi

Best of Express