scorecardresearch

അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍

തിരുവനന്തപുരം സ്വദേശിയായ ജിജുവിനെ വൈറ്റിലയിലെ ഒരു വീട്ടിലാണ് മരിച്ചനിലയിൽ കണ്ടത്

Ananya Kumari Alex, അനന്യ കുമാരി അലക്സ്, Ananya Kumari Alex Death, Ananya Kumari Alexs friend Jiju found dead, Ananya Kumari Alex Suicide, Ananya Kumari Alex Photo, Ananya Kumari Alex News, IE Malayalam, ഐഇ മലയാളം

കൊച്ചി: കഴിഞ്ഞ ദിവസം മരിച്ചനിലയില്‍ കണ്ടെത്തിയ ട്രാന്‍സ് വ്യക്തി അനന്യ കുമാരി അലക്‌സിന്റെ സുഹൃത്ത് ജിജു(30)വിനെ മരിച്ചനിലയില്‍ കണ്ടെത്തി. വൈറ്റിലയിലെ ഒരു വീട്ടിലാണ് മൃതദേഹം കണ്ടത്. തിരുവനന്തപുരം സ്വദേശിയാണ്.

അനന്യ മരിച്ച ദിവസം ജിജുവും ഫ്ളാറ്റിലുണ്ടായിരുന്നു. ജിജു പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് അനന്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജിജു മാനസികസമ്മര്‍ദത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. അനന്യയുടെ മരണത്തിനു ശേഷം സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജിജു കഴിഞ്ഞിരുന്നത്.

സംഭസ്ഥലത്തെത്തിയ പൊലീസ് മൃതദേഹ പരിശോധന ഉള്‍പ്പടെയുളള നടപടികള്‍ ആരംഭിച്ചു. അസ്വഭാവിക മരണത്തിനാണു കേസെടുത്തിരിക്കുന്നത്.

Also Read: അനന്യ അലക്സിനെ കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചുവെന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു അനന്യയുടെ മരണം. തുടര്‍ന്ന്, ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. അനന്യയുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള നേതൃത്വത്തില്‍ ആശുപത്രിക്കു മുന്‍പിലും പ്രതിഷേധം നടന്നിരുന്നു.

അനന്യയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read: അനന്യയുടെ മരണം: അടിയന്തര അന്വേഷണം നടത്താന്‍ മന്ത്രിയുടെ നിര്‍ദേശം

അനന്യകുമാരി മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

അനന്യ കഴിഞ്ഞ വര്‍ഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയമായത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ജോലി ചെയ്യാനും നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റു നില്‍ക്കാനും സാധിക്കുന്നില്ലെന്നും അനന്യ പറഞ്ഞിരുന്നു. മറ്റു ചില ഗുരതരമായ ശാരീരിക പ്രശ്‌നങ്ങളും നേരിട്ടിരുന്നതായി അനന്യ പറഞ്ഞിരുന്നു.

റേഡിയോ ജോക്കിയായ കേരളത്തിലെ ആദ്യ ട്രാന്‍സ് വ്യക്തിയാണ് അനന്യ. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ ട്രാന്‍സ് വ്യക്തിയുമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വേങ്ങര മണ്ഡലത്തിലാണ് മത്സരിച്ചത്.

  • ആത്മഹത്യാ പ്രവണതയെ അതിജീവിക്കാന്‍ സഹായിക്കുന്ന എന്‍ജിഒകള്‍ രാജ്യത്തുണ്ട്. മാനസികാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അവരുടെ സേവനങ്ങള്‍ക്കായി കൗണ്‍സിലിങ് ഹെല്‍പ്ലൈനുകളില്‍ വിളിക്കാം. ആവശ്യമുള്ളവര്‍ക്ക് ഇനി കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്:

കേരളത്തിലെ എന്‍ജിഒകളും ഹെല്‍പ്പ് ലൈന്‍ നമ്പറും പ്രതീക്ഷ (Pratheeksha): 0484 2448830; മൈത്രി(Maitri ):0484-2540530, കേരളത്തിന് പുറത്തുള്ള എന്‍ ജി ഒകളും ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ഹൈദരാബാദ് (Roshni) : 040 790 4646, മുംബൈ (Aasra): 022 2754 6669, ഡല്‍ഹി (Sanjivini): 011-24311918, ചെന്നൈ (Sneha) – 044- 24640050 ബെംഗളുരൂ (Sahai) – 080-25497777.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Transperson ananya kuamari alexs friend jiju found dead