Latest News

എൻസിസിയിൽ ട്രാൻസ്ജെൻഡർ പ്രവേശനം; നയപരമായ തീരുമാനമെന്ന് എൻസിസി

ട്രാൻസ്ജൻഡർ (ഫീമെയിൽ) വിഭാഗത്തിൽ കോളജിൽ പ്രവേശനം നേടിയ ഹർജിക്കാരി ട്രാൻസ്ജൻഡർ വിഭാഗത്തിൽപെടുമെന്നും പ്രവേശനത്തിന് വ്യവസ്ഥയില്ലന്നും എൻസിസി

ncc, transgender, kerala highcourt, centre, central government, ncc transgender, kerala news, malayalam news, news in malayalam, ie malayalam

കൊച്ചി: ട്രാൻസ്ജെൻഡറുകളുടെ പ്രവേശനം നയപരമായ തീരുമാനമാണെന്ന് എൻസിസി ഹൈക്കോടതിയിൽ. എൻസിസിയിൽ പ്രവേശനത്തിന് അപേക്ഷ നൽകിയിട്ടും നടപടി ഇല്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥിനി ഹിന ഹനീഫ സമർപ്പിച്ച ഹർജിയിലാണ് പ്രവേശനത്തെ എതിർത്ത് എൻസിസി കമാൻഡിംഗ് ഓഫീസർ ലഫ്റ്റനന്റ് കേണൽ പ്രകാശ് ഝാ നിലപാടറിയിച്ചത്.

എൻസിസിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടു ഡിവിഷനുകളാണ് നിലവിലുള്ളത്. ഇവർക്ക് പ്രവേശനം നൽകാനെ നിലവിൽ വ്യവസ്ഥയുള്ളു. ട്രാൻസ്ജൻഡർ (ഫീമെയിൽ) വിഭാഗത്തിൽ കോളജിൽ പ്രവേശനം നേടിയ ഹർജിക്കാരി ട്രാൻസ്ജൻഡർ വിഭാഗത്തിൽപെടുമെന്നും പ്രവേശനത്തിന് വ്യവസ്ഥയില്ലന്നും എൻസിസി അറിയിച്ചു.

ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിശീലനവും പാഠ്യപദ്ധതിയുമാണുള്ളതെന്നും മൂന്നാമതൊരു സിവിഷൻ രൂപീകരിക്കണമോ എന്നത് കേന്ദ്ര സർക്കാരിന്റെ വിവേചനാധികാരമാണന്നും ഉന്നതതലത്തിൽ തീരുമാനം വേണമെന്നും എൻസിസി അറിയിച്ചു.

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് എൻസിസിയിൽ പ്രവേശനം നൽകാനാവില്ലന്ന് കേന്ദ്രസർക്കാരും നേരത്തെ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിൽ അതിന് വ്യവസ്ഥയില്ലന്നും കേസർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലന്ന് ചുണ്ടിക്കാട്ടിയ കോടതി ട്രാൻസ്ജൻഡർ ആയതു കൊണ്ട് ന്യായമായ അവകാശം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Transgender to join ncc high court

Next Story
ശബരിമല തീർത്ഥാടനം: ഡിസംബർ 26ന് ശേഷം ആർടിപിസിആർ നിർബന്ധംKerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express