തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. മനുഷ്യാവകാശ കമ്മിഷൻ ഐ.ജി ഇ.ജെ ജയരാജിനെ രഹസ്യാന്വേഷണ വിഭാഗം ഐ.ജി ആയി നിയമിച്ചു. വയനാട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ശിവ വിക്റമിനെ കണ്ണൂർ എസ്.പിയായി നിയമിച്ചു. രാജ്പാൽ മീണയെ വയനാട് എസ്.പിയായി നിയമിച്ചു. വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് എസ്.പി ആയിരുന്ന എ. അക്ബറിനെ സെക്യൂരിറ്റി എസ്.പിയാക്കി. കെ.പി ഫിലിപ്പിനെ ഉത്തരമേഖലാ ട്രാഫിക് എസ്.പി ആയാണ് നിയമിച്ചത്.
സ്ഥലംമാറ്റം ലഭിച്ച മറ്റ് ഉദ്യോഗസ്ഥർ: പി.ബി രാജീവ് (ഡി.സി.പി, കോഴിക്കോട് സിറ്റി), ബി. പ്രശാന്തൻ കാണി (ആന്റി പൈറസിസെൽ, തിരുവനന്തപുരം), എസ്. രാജേന്ദ്റൻ (ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), സി.എഫ് റോബർട്ട് (എസ്.പി, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ), അർവിൻ ജെ. ആന്റണി (എസ്.ഐ.എസ്.എഫ് കമാൻഡന്റ്), സിറിൽ സി. വെള്ളൂർ (ആർ.ആർ.ആർ.എഫ് കമാൻഡന്റ്, കെ.വി സന്തോഷ് (എസ്.പി ക്രൈംബ്രാഞ്ച്). എൻ. വിജയകുമാർ (എൻ.ആർ.ഐ സെൽ, പൊലീസ് ആസ്ഥാനം), എം. ജോൺസൻ ജോസഫ് (വിജിലൻസ് കിഴക്കൻമേഖല, കോട്ടയം).