Latest News

അനന്യ അലക്സിനെ കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കേരളത്തില്‍ ആദ്യമായി റേഡിയോ ജോക്കിയായ ട്രാന്‍സ് വ്യക്തിയാണ് അനന്യ

Photo: Facebook/ Anannyah Kumari Alex

കൊച്ചി: ട്രാന്‍സ് വ്യക്തി അനന്യ കുമാരി അലക്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ വീട്ടിലാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന് അനന്യ അടുത്തിടെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വര്‍ഷ പിന്നിട്ടിട്ടും ജോലി ചെയ്യാനും ഒരു സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റ് നില്‍ക്കാനും സാധിക്കുന്നില്ല എന്നായിരുന്നു അനന്യയുടെ പരാതി. ഇതു കൂടാതെ ശാരീരിക പ്രശ്നങ്ങളും നേരിട്ടിരുന്നതായി അനന്യ ആരോപിച്ചിരുന്നു.

കേരളത്തില്‍ ആദ്യമായി റേഡിയോ ജോക്കിയായ ട്രാന്‍സ് വ്യക്തിയാണ് അനന്യ. കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ ട്രാന്‍സ് വ്യക്തി കൂടിയാണ് അനന്യ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ നിന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടിയാണ് മത്സരിച്ചത്.

ആത്മഹത്യാ പ്രവണതയെ അതിജീവിക്കാൻ സഹായിക്കുന്ന എൻ‌ജി‌ഒകൾ രാജ്യത്തുണ്ട്. മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന അവരുടെ സേവനങ്ങൾക്കായി കൗൺസിലിങ് ഹെൽപ്‌ലൈനുകളിൽ വിളിക്കാം. ആവശ്യമുള്ളവർക്ക് ഇനി കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
കേരളത്തിലെ എൻജിഒകളും ഹെൽപ്പ് ലൈൻ നമ്പറും
പ്രതീക്ഷ (Pratheeksha): 0484 2448830; മൈത്രി(Maitri ):0484-2540530,
കേരളത്തിന് പുറത്തുള്ള എൻ ജി ഒകളും ഹെൽപ്പ് ലൈൻ നമ്പറുകളും
ഹൈദരാബാദ് (Roshni) : 040 790 4646, മുംബൈ (Aasra): 022 2754 6669, ഡൽഹി (Sanjivini): 011-24311918, ചെന്നൈ (Sneha) – 044- 24640050 ബെംഗളുരൂ (Sahai) – 080-25497777

Also Read: സ്ത്രീപീഡനം ഒത്തുതീർപ്പാക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ടെന്ന് ആരോപണം; നിയമസഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Trans person ananyah kumari found dead in kochi

Next Story
സ്ത്രീപീഡനം ഒത്തുതീർപ്പാക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ടെന്ന് ആരോപണം; നിയമസഭയിൽ ആഞ്ഞടിക്കാൻ പ്രതിപക്ഷംak saseendran, ncp, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com