ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണ സംഭവം; ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

എറണാകുളം, ആലപ്പുഴ, കായംങ്കുളം സ്‌റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് അധിക സ്‌റ്റോപ്പുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു

കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിൽ ട്രാക്കിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്ന പണികൾ തുടരുന്നതിനാൽ ട്രെയിൻ ഗതാഗതം ഇന്നും തടസപ്പെട്ടു. ഈ റൂട്ടിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. കോട്ടയം വഴിയുള്ള ട്രെയിനുകൾ കായങ്കുളം ജങ്ഷൻ – ആലപ്പുഴ – എറണാകുളം ജങ്ഷൻ വഴിയായിരിക്കും സർവീസ് നടത്തുക. എറണാകുളം, ആലപ്പുഴ, കായംങ്കുളം സ്‌റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് അധിക സ്‌റ്റോപ്പുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

1. Train No.06302 : തിരുവനന്തപുരം സെൻട്രൽ – എറണാകുളം ജങ്ഷൻ വേണാട് സ്‌പെഷ്യൽ ട്രെയിൻ.

2. Train No. 02081 : തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി സ്‌പെഷ്യൽ

3. Train No.06301: എറണാകുളം ജങ്ഷൻ – തിരുവനന്തപുരം സെൻട്രൽ വേണാട് സ്‌പെഷ്യൽ എക്സ്പ്രസ്

4. Train No. 02082 : തിരുവനന്തപുരം സെൻട്രൽ – കണ്ണൂർ ജനശതാബ്ദി സ്‌പെഷ്യൽ.

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത്. കോട്ടയം ചിങ്ങവനം പാതയില്‍ റെയില്‍വേ ടണലിന് സമീപമാണ് ഇന്നലെ മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. കോവിഡ് മൂലം തീവണ്ടി സര്‍വ്വീസുകള്‍ കുറവായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Trains diverted in kottayam route due to landslip railway notification

Next Story
Bakrid 2020: ബലിപെരുന്നാൾ ആഘോഷം: എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ മാർഗ നിർദേശങ്ങൾeid al adha 2020, happy eid al adha, happy eid al adha 2020, eid mubarak, eid mubarak, eidul azha, eidul adha mubarak, eid mubarak 2020, eid al adha, bakrid, bakrid wishes, bakrid mubarak, bakrid wishes images, bakrid wishes pics, eid, eid 2020, eid images, eid wishes, eid quotes, eid mubarak images, eid mubarak wishes, happy eid al adha wishes, happy eid al adha quotes, eid mubarak images, eid mubarak wishes images, happy eid al adha images, happy eid al adha messages, happy eid al adha sms, eid mubarak quotes, eid mubarak status, eid mubarak messages, eid mubarak sms, eid mubarak hd pics
The moderation of comments is automated and not cleared manually by malayalam.indianexpress.com