തിരുവനന്തപുരം: തിരുവനന്തപുരത്ത് പരിശീലന വിമാനം യന്ത്രത്തകരാറിനെത്തുടര്‍ന്ന് ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു വിമാനമാണു നിയന്ത്രണം നഷ്ടമായതിനെത്തുടര്‍ന്ന് ഇടിച്ചിറക്കിയത്. പൈലറ്റ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

തിരുവനന്തപുരം വിമാനത്താവളത്തിലാണു വിമാനം ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നെന്നു വിമാനത്താവള അധികൃതര്‍ പറഞ്ഞു. രാവിലെ 11.30നാണു സംഭവം.

ഇടിച്ചിറക്കുന്നതിനിടെ തീപിടിക്കാതിരുന്നത് അത്യാഹിതം ഒഴിവാക്കി. വിമാനം പരിശീലന പറക്കലിനിടെ റൺവേക്ക് സമീപത്തേക്കു തെന്നിമാറിയാണ് അപകടമുണ്ടായെന്നും ട്രെയിനിക്ക് പരിക്കുകളൊന്നുമില്ലെന്നും രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി സെക്രട്ടറി അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം ഉടൻ പുനരാരംഭിച്ചു.