/indian-express-malayalam/media/media_files/2025/06/25/train-new-2025-06-25-13-08-37.jpg)
ട്രെയിൻ സമയങ്ങളിൽ മാറ്റം
Changes in Train Service: കൊച്ചി: ആലുവയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. എട്ട് ട്രെയിനുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ട് ട്രെയിനുകൾ ഇന്ന് പൂർണമായി റദ്ദാക്കി.
Also Read:കന്യാസ്ത്രീകൾ ഡൽഹിയിൽ; ക്രെഡിറ്റ് യുദ്ധത്തിൽ ഇടപെടാനില്ലെന്ന് സഭാ നേതൃത്വം
പാലക്കാട് എറണാകുളം മെമു, എറണാകുളം പാലക്കാട് മെമു എന്നീ സർവ്വീസുകളാണ് ഞായറാഴ്ച പൂർണമായി റദ്ദാക്കിയത്്.മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത്, സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഉൾപ്പെടെ അഞ്ച് ട്രെയിനുകൾ വൈകിയോടുന്നു.
Also Read:ഇന്ന് അതിശക്ത മഴ; നാലിടത്ത് ഓറഞ്ച് അലർട്ട്
ഗോരഖ്പൂർ തിരുവനന്തപുരം സെൻട്രൽ(ട്രെയിൻ നമ്പർ 12511) ഒരു മണിക്കൂർ 20 മിനിറ്റ് വൈകും. കണ്ണൂർ ആലപ്പുഴ എക്‌സിക്യൂട്ടീവ്(ട്രെയിൻ നമ്പർ 16308) ഒരു മണിക്കൂർ 15 മിനിറ്റ് വൈകും. മംഗളൂരു സെൻട്രൽ തിരുവനന്തപുരം സെൻട്രൽ വന്ദേഭാരത് എക്‌സ്പ്രസ്(ട്രെയിൻ നമ്പർ 20631) 25 മിനിറ്റ് വൈകും.
Also Read:നോവായി നാവാസ്; കലാഭവൻ നവാസിന്റെ മൃതദേഹം കബറടക്കി
സെക്കന്തരാബാദ് തിരുവനന്തപുരം സെൻട്രൽ ശബരി എക്‌സ്പ്രസ്(ട്രെയിൻ നമ്പർ 17230 ) 30 മിനിറ്റ് വൈകും. ജാംനഗർ തിരുനെൽവേലി(ട്രെയിൻ നമ്പർ 19578) 10 മിനിറ്റ് വൈകും. തിരുവനന്തപുരം സെൻട്രലിൽ നിന്ന് വൈകുന്നേരം 4.05 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 20632 തിരുവനന്തപുരം സെൻട്രൽ മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് വൈകുന്നേരം 4.15 ന് (10 മിനിറ്റ് വൈകി) പുറപ്പെടുന്ന തരത്തിൽ പുനഃക്രമീകരിച്ചു. ഓഗസ്റ്റ് പത്തിനും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഉണ്ടാകുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
Read More:സാനുമാഷിന് വിടനൽകാനൊരുങ്ങി കേരളം; സംസ്‌കാരം ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us