scorecardresearch

കേരളത്തിൽ ഇന്ന് ഓടുന്ന ട്രെയിനുകൾ

ന്യൂഡൽഹി, ഹൗറ, ചെന്നൈ, മധുര, ബെഗളൂരു സ്റ്റേഷനുകളിലേക്ക് ദീർഘദൂര ട്രെയിനുകൾ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ. എറണാകുളം- ആലപ്പുഴ- തിരുവനന്തപുരം റൂട്ടിലായി ഏഴു സ്‌പെഷ്യൽ ട്രെയിനുകളും ഇന്ന് ഓടും

ന്യൂഡൽഹി, ഹൗറ, ചെന്നൈ, മധുര, ബെഗളൂരു സ്റ്റേഷനുകളിലേക്ക് ദീർഘദൂര ട്രെയിനുകൾ ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ. എറണാകുളം- ആലപ്പുഴ- തിരുവനന്തപുരം റൂട്ടിലായി ഏഴു സ്‌പെഷ്യൽ ട്രെയിനുകളും ഇന്ന് ഓടും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
train, railway, special train, tatkal fare, wummer vacation,

കൊച്ചി: എറണാകുളം ജംങ്ഷനിൽനിന്നും രാവിലെ 11.30 ന് പുറപ്പെട്ട, ആലപ്പുഴ വഴി തിരുവനന്തപുരം പോകുന്ന പാസഞ്ചർ ട്രെയിനിന് എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഈ ട്രെയിൻ എത്തിയതിനു ശേഷമേ, കൊച്ചുവേളിയിൽ നിന്നും കൊച്ചുവേളി- കെഎസ്ആർ ബെംഗളൂരു എക്‌സ്‌പ്രസ് പുറപ്പെടുകയുള്ളൂ. ട്രെയിൻ കൊച്ചുവേളിയിൽ നിന്നും വൈകിട്ട് 4:45 ന് പുറപ്പെടും. തിരുവനന്തപുരം, നാഗർകോവിൽ ടൗൺ, തിരുനെൽവേലി, മധുര, ഡിണ്ടിഗൽ, ഈറോഡ് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെല്ലാം ഈ എക്‌സ്‌പ്രസിനു സ്റ്റോപ്പുണ്ടായിരിക്കും.

ന്യൂഡൽഹി ഭാഗത്തേക്കുള്ള ട്രെയിൻ:

Advertisment

രാവിലെ 11:15 ന് തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടുന്ന 12625 തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്‌സ്‌പ്രസ് നാഗർകോവിൽ ടൗൺ- തിരുനെൽവേലി- മധുര- ഡിണ്ടിഗൽ- ഈറോഡ് റൂട്ടിൽ സർവ്വീസ് നടത്തും.

ഹൗറാ ഭാഗത്തേക്കുള്ള ട്രെയിൻ:

തിരുവനന്തപുരം സെൻട്രലിൽ നിന്നും വൈകിട്ട് 5 മണിക്ക് പുറപ്പെടുന്ന എക്‌സ്‌പ്രസ് ട്രെയിൻ,  നാഗർകോവിൽ- തിരുനെൽവേലി- ചെന്നൈ എഗ്മോർ- ഗുഡൂർ വഴി ഹൗറയിലേക്ക് സർവ്വീസ് നടത്തും. ഈ ട്രെയിനിന് റിസർവേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.   ഈ ട്രെയിനിന് തിരുനെൽവേലി, മധുര, തിരുച്ചിറപ്പിള്ളി ജംങ്ഷൻ, ചെന്നൈ എഗ്മോർ, ഗൂഡൂർ എന്നിവിടങ്ങളിലെല്ലാം സ്റ്റോപ്പ് ഉണ്ടായിരിക്കും.

മധുര ഭാഗത്തേക്കുള്ള ട്രെയിൻ:

രാവിലെ 11:30 ന് തിരുവനന്തപുരം സെൻട്രലിൽ നിന്നും  പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ ആലപ്പുഴ വഴി എറണാകുളത്ത് എത്തിച്ചേരും.  ഇതേ  ട്രെയിൻ എറണാകുളത്തു നിന്നും  ആലപ്പുഴ - തിരുവനന്തപുരം- നാഗർകോവിൽ ടൗൺ- തിരുനെൽവേലി വഴി  മധുര വരെ  പോകുന്ന സ്പെഷ്യൽ വണ്ടിയായും സർവ്വീസ് നടത്തുന്നതായിരിക്കും.

ചെന്നൈ എഗ്മോർ ഭാഗത്തേക്കുള്ള ട്രെയിൻ:

Advertisment

എറണാകുളത്തുനിന്നും 8 മണിക്ക് ഒരു സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ കൊല്ലത്തേക്ക് പുറപ്പെട്ടിരിക്കുന്നു. കൊല്ലത്തുനിന്നും തിരുവനന്തപുരം വഴി ചെന്നൈ എഗ്മോർ വരെ പോകുന്ന 16724 അനന്തപുരി എക്‌സ്‌പ്രസുമായാണ് ഈ ട്രെയിൻ കണക്ട് ചെയ്യുന്നത്.

സ്പെഷ്യൽ ട്രെയിനുകൾ:

1. എറണാകുളം- ആലപ്പുഴ- തിരുവനന്തപുരം റൂട്ടിൽ മൂന്നു പാസഞ്ചർ ട്രെയിനുകൾ സ്‌പെഷ്യൽ സർവ്വീസ് നടത്തും. രാവിലെ 8 മണിക്കും 11:30 മണിക്കും രണ്ടു ട്രെയിനുകൾ എറണാകുളത്തുനിന്നും പുറപ്പെട്ടു. അടുത്ത ട്രെയിൻ വൈകിട്ട് 3 മണിക്ക് എറണാകുളം ജംങ്ഷനിൽ നിന്നും പുറപ്പെടുന്നതായിരിക്കും. ഈ റൂട്ടിലെ എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരിക്കും.

2. തിരുവനന്തപുരം-​ആലപ്പുഴ-​എറണാകുളം റൂട്ടിൽ രണ്ടു പാസഞ്ചർ ട്രെയിനുകളും സർവ്വീസ് നടത്തുന്നുണ്ട്. ഒരു ട്രെയിൻ രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെട്ടു. അടുത്ത ട്രെയിൻ ഉച്ച കഴിഞ്ഞ് 3 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നതായിരിക്കും. ഈ പാതയിലെ എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരിക്കും.

3. തിരുവനന്തപുരം-​ആലപ്പുഴ - എറണാകുളം റൂട്ടിൽ രണ്ടു പാസഞ്ചർ സ്‌പെഷ്യൽ ട്രെയിനുകൾ കൂടി സർവ്വീസ് നടത്തുന്നുണ്ട്. ഇതിൽ ആദ്യത്തെ ട്രെയിൻ തിരുവനന്തപുരം സ്റ്റേഷനിൽ നിന്നും രാവിലെ 11:30 മണിക്ക് പുറപ്പെട്ടു. അടുത്തത് 7:15 ന് തിരുവനന്തപുരത്തുനിന്നും പുറപ്പെടും. ഈ ട്രെയിനുകൾക്ക് കൊച്ചുവേളി, കഴക്കൂട്ടം, മുരുക്കുംപുഴ, ചിറയിൻകീഴ്, കടക്കാവൂർ, വർക്കല, പറവൂർ, മയ്യനാട്, കൊല്ലം, പെരിനാട്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചേപ്പാട്, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, മാരാരിക്കുളം, ചേർത്തല, തുറവൂർ, കുമ്പളം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.

Southern Railway Ernakulam Train Bangalore

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: