scorecardresearch
Latest News

വന്ദേ ഭാരത് ഉദ്ഘാടനം; ട്രെയിൻ സമയങ്ങളിൽ മാറ്റം, മൂന്നു ട്രെയിനുകൾ റദ്ദാക്കി

കോട്ടയം വഴിയുള്ള തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി ഞായറാഴ്ച റദ്ദാക്കി

train service, trains, ie malayalam
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും വന്ദേഭാരതിന്റെ ഉദ്ഘാടനവും കണക്കിലെടുത്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും നടത്തുന്ന ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം വരുത്തി. തിരുവനന്തപുരം സെൻട്രലിൽനിന്നുള്ള ട്രെയിൻ സർവീസുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. മൂന്നു ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.

റദ്ദാക്കിയ ട്രെയിനുകൾ

കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി തിങ്കളാഴ്ച റദ്ദാക്കി

എറണാകുളം-ഗുരുവായൂർ സ്പെഷ്യൽ ഞായറാഴ്ച റദ്ദാക്കി.

കോട്ടയം വഴിയുള്ള തിരുവനന്തപുരം – കണ്ണൂർ

ജനശതാബ്ദി ഞായറാഴ്ച റദ്ദാക്കി

ട്രെയിൻ സർവീസിലെ മാറ്റം

ഞായർ, തിങ്കൾ ദിവസങ്ങളിൽ മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ്, ശബരി എക്സ്പ്രസ് എന്നിവ കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കും. കൊല്ലം-തിരുവനന്തപുരം ട്രെയിൻ കഴക്കൂട്ടം വരെ മാത്രം സർവീസ് നടത്തും. നാഗർകോവിൽ- കൊച്ചുവേളി ട്രെയിൻ നേമം വരെ മാത്രമേ സർവീസ് ഉണ്ടാകൂ. ഞായറാഴ്ചത്തെ തിരുവനന്തപുരം – ചെന്നൈ മെയിൽ തൃശ്ശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Train timings change on april 23 and 24 vande bharat inaguration