scorecardresearch

കോട്ടയം വഴി ബുധനാഴ്ച്ച വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം

കോട്ടയം സെക്ഷനു കീഴിലെ പാത ഇരട്ടിപ്പിക്കലിനെത്തുടർന്നുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഈ മാസം 24 വരെ നീളുമെന്ന്​ റെയിൽവേ അറിയിച്ചു

കോട്ടയം സെക്ഷനു കീഴിലെ പാത ഇരട്ടിപ്പിക്കലിനെത്തുടർന്നുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഈ മാസം 24 വരെ നീളുമെന്ന്​ റെയിൽവേ അറിയിച്ചു

author-image
WebDesk
New Update
train, indian railway, ie malayalam

തിരുവനന്തപുരം: കോട്ടയം സെക്ഷനു കീഴിലെ പാത ഇരട്ടിപ്പിക്കലിനെത്തുടർന്നുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഈ മാസം 24 വരെ നീളുമെന്ന്​ റെയിൽവേ അറിയിച്ചു. ഹൈദരാബാദ്​-തിരുവനന്തപുരം ശബരി എക്​സ്​​പ്രസ്​ (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്​സ്​പ്രസ്​ (16649) 45 മിനിറ്റും ഞായർ, ചൊവ്വ ദിവസങ്ങളിൽ കുറുപ്പുന്തറയിൽ വൈകും. തിരുവനന്തപുരം ന്യൂഡൽഹി കേരള എക്​സ്​പ്രസ്​ (12625) കോട്ടയത്ത്​ 50 മിനിറ്റും ഈ ദിവസങ്ങളിൽ വൈകിയേക്കും.

Advertisment

കോർബ-തിരുവനന്തപുരം എക്​സ്​പ്രസ് (22647)​ ഒരു മണിക്കൂർ 10 മിനിറ്റും ഹൈദരാബാദ്​-തിരുവനന്തപുരം ശബരി എക്​സ്​പ്രസ്​ (17230) 50 മിനിറ്റും മംഗളൂരു-തിരുവനന്തപുരം പരശുറാം എക്​സ്​പ്രസ്​ (16649 ) 45 മിനിറ്റും തിങ്കളാഴ്​ച വൈകുമെന്നാണ് വിവരം. തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്​സ്​പ്രസ്​ 50 മിനിറ്റ് വൈകിയായിരിക്കും ഓടുക.

തിരുവനന്തപുരം-ഹൈദരാബാദ്​ ശബരി എക്​സ്​പ്രസ്​ (17229), ഹസ്രത്ത്​ നിസാമുദ്ദീൻ-തിരുവനന്തപുരം എക്​സ്​പ്രസ്​ (22654), ഡെറാഡൂൺ-കൊച്ചുവേളി എക്​സ്​പ്രസ്​ (22660), ന്യൂഡൽഹി-തിരുവനന്തപുരം കേരള (12626) കേരള എക്​സ്​പ്രസ്​ ട്രെയിനുകൾ ബുധനാഴ്​ച ആലപ്പുഴ വഴി തിരിച്ചുവിടും. കന്യാകുമാരി-മും​ബൈ ജയന്തി ജനത എക്​സ്​പ്രസ്​ ഒന്നര മണിക്കൂറോളം മണിക്കൂർ വൈകും.

കോട്ടയം വഴിയുളള എറണാകുളം-കായംകുളം പാസഞ്ചർ (56387), കായംകുളം-എറണാകുളം പാസഞ്ചർ (56388),കൊല്ലം-എറണാകുളം മെമു (66300), എറണാകുളം-കൊല്ലം ​മെമു (66301),എറണാകുളം-കൊല്ലം മെമു (66307),കൊല്ലം-എറണാകുളം മെമു (66308) എന്നിവ ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൂർണമായി റദ്ദാക്കി.

Advertisment

ആലപ്പുഴ വഴിയുളള എറണാകുളം-കായംകുളം പാസഞ്ചർ (66381), കായംകുളം-എറണാകുളം പാസഞ്ചർ (66382 )എന്നിവ ബുധനാഴ്​ച മാത്രമായി പൂർണമായും റദ്ദാക്കിയതായും റെയിൽവേ അറിയിച്ചു.

Kottayam Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: