എറണാകുളം – അങ്കമാലി, തൃശൂർ -വടക്കാഞ്ചേരി സെക്ഷനുകളിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും. ഈ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് ട്രെയ്നുകൾ അടുത്ത മൂന്ന് ദിവസത്തേക്ക് റദ്ദ് ചെയ്തിട്ടുണ്ട്. ചില സർവീസുകളിൽ സമയ നിയന്ത്രണവും ഏർപ്പെടുത്തും. മേയ് 14, 15, 16 തിയതികളിലാകും നിയന്ത്രണം.

പൂർണമായും റദ്ദ് ചെയ്ത ട്രെയ്നുകൾ

Train No.56370 Ernakulam – Guruvayur passenger : മേയ് 14, 15, 16 തിയതികളിൽ എറണാകുളം – ഗുരുവായൂർ പാസഞ്ചർ സർവീസ് നടത്തില്ല.

Train No.56375 Guruvayur – Ernakulam passenger : മേയ് 14, 15, 16 തിയതികളിൽ ഗുരുവായൂർ – എറണാകുളം പാസഞ്ചർ സർവീസ് നടത്തില്ല.

Train No.16127 Chennai Egmore – Guruvayur express : മേയ് 14, 15, 16 തിയതികളിൽ ചെന്നൈ എഗ്മോർ – ഗുവായൂർ എക്സ്പ്രസ് എറണാകുളം ജംങ്ഷനിൽ ( എറണാകുളം സൗത്ത്) രണ്ട് മണിക്കൂർ പിടിച്ചിടും.

സമയ നിയന്ത്രണമുള്ള ട്രെയ്നുകൾ

Train No.22149 Ernakulam – Pune express : മേയ് 14ന് എറണാകുളം – പൂനെ എക്സ്പ്രസ് ആലുവ / അങ്കമാലി റൂട്ടിൽ 25 മിനിറ്റ് പിടിച്ചിടും.

Train No.22655 Thiruvananthapuram Central – Hazrat Nizamuddin superfast express : മേയ് 15ന് തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദിൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ആലുവ / അങ്കമാലി റൂട്ടിൽ 25 മിനിറ്റ് പിടിച്ചിടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.