എറണാകുളം – അങ്കമാലി, തൃശൂർ -വടക്കാഞ്ചേരി സെക്ഷനുകളിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും. ഈ റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് ട്രെയ്നുകൾ അടുത്ത അഞ്ച് ദിവസത്തേക്ക് റദ്ദ് ചെയ്തിട്ടുണ്ട്. ചില സർവീസുകളിൽ സമയ നിയന്ത്രണവും ഏർപ്പെടുത്തും. മേയ് 18 മുതൽ 22 വരെയുള്ള തിയതികളിലാകും നിയന്ത്രണം.
പൂർണമായും റദ്ദ് ചെയ്ത ട്രെയ്നുകൾ
Train No.56370 Ernakulam – Guruvayur Passenger : മേയ് 18, 19, 20, 21, 22 തിയതികളിൽ എറണാകുളം – ഗുരുവായൂർ പാസഞ്ചർ സർവീസ് നടത്തില്ല.
Train No.56375 Guruvayur – Ernakulam Passenger : മേയ് 18, 19, 20, 21, 22 തിയതികളിൽ ഗുരുവായൂർ – എറണാകുളം പാസഞ്ചർ സർവീസ് നടത്തില്ല.
ഭാഗികമായി റദ്ദ് ചെയ്ത ട്രെയിനുകൾ
Train No.56605 Coimbatore – Thrissur Passenger : മേയ് 18, 19, 20, 21, 22 തിയതികളിൽ കോയമ്പത്തൂർ – തൃശൂർ പാസഞ്ചർ ട്രെയിൻ ഷൊർണൂർ – തൃശൂർ റൂട്ടിൽ ഭാഗികമായി റദ്ദ് ചെയ്യും.
Train No.56603 Thrissur – Kannur Passenger : മേയ് 18, 19, 20, 21, 22 തിയതികളിൽ തൃശൂർ – കണ്ണൂർ പാസഞ്ചർ ട്രെയിൻ തൃശൂർ – ഷൊർണൂർ റൂട്ടിൽ ഭാഗികമായി റദ്ദ് ചെയ്യും.
സമയ നിയന്ത്രണമുള്ള ട്രെയ്നുകൾ
Train No.16127 Chennai Egmore – Guruvayur express : മേയ് 18, 19, 20, 21, 22 തിയതികളിൽ എറണാകുളം ജംങഷനിൽ (എറണാകുളം സൗത്ത്) രണ്ട് മണിക്കൂർ പിടിച്ചിടും.
Train No.22114 Kochuveli – Lokmanya Tilak Terminus bi-weekly superfast express : മേയ് 18, 19, 20 തിയതികളിൽ കൊച്ചുവേളി – ലോക്മാന്യ തിലക് ടെർമിനസ് എക്സ്പ്രസ് ഒല്ലൂർ / തൃശൂർ റൂട്ടിൽ 40 മിനിറ്റ് പിടിച്ചിടും.
Train No.22149 Ernakulam – Pune Express : മേയ് 14ന് എറണാകുളം – പൂനെ എക്സ്പ്രസ് തൃശൂർ/ഒല്ലൂർ റൂട്ടിൽ 40 മിനിറ്റ് പിടിച്ചിടും.
Train No.22655 Thiruvananthapuram Central – Hazrat Nizamuddin superfast Express : മേയ് 18, 19, 20, 21, 22 തിയതികളിൽ തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദിൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തൃശൂർ/ ഒലൂർ റൂട്ടിൽ 40 മിനിറ്റ് പിടിച്ചിടും.
കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ട്രെയിനുകൾ റദ്ദാക്കിയിരുന്നു
Also Read: സെക്ഷനുകളിൽ അറ്റകുറ്റപണി; ട്രെയിനുകൾ റദ്ദാക്കി
വൈകിയോടും
Train No.13352 Alappuzha – Dhanbad express: മേയ് 17-ാം തിയതി 5.55ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ട ആലപ്പുഴ ദൻബാദ് എക്സ്പ്രസ് ആറ് മണിക്കൂർ അഞ്ച് മിനിറ്റ് വൈകി അന്നേദിവസം 12 മണിക്ക് ആയിരിക്കും പുറപ്പെടുന്നത്.